മന്ദലാംകുന്ന് ബൈപ്പാസ് – നഷ്ടമാകുന്നത് എഴുപത് വീടുകൾ

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ മന്ദലാംകുന്നിൽ വരുന്ന ബൈപ്പാസിൽ എഴുപത് വീട്ടുകാർ കുടിയിറങ്ങേണ്ടിവരും. കളക്ടർ വിളിച്ചു ചേർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത തല യോഗത്തിൽ ഗുരുവായൂർ എം എൽ എ പങ്കെടുക്കാത്തതിനാലാണ്‌ മന്നലാംകുന്ന് ബൈപ്പാസിൽ മാത്രം എഴുപത് വീടുകൾ നഷ്ടമാകുന്നതെന്ന് പ്രവാസി ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു. ജന പ്രിതിനിധി എന്ന നിലയിലുള്ള തന്റെ അഭിപ്രായം പറയാനും പരമാവുധി നാശ നഷ്ടങ്ങൾ ഒഴിവാക്കുവാനും എം എൽ എ ശ്രമിച്ചില്ല. ദേശിയപാത വികസനത്തിന്റെ പേരിലുള്ള അന്യായ നടപടികൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ എൻ.എച്ച്. ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവത്ര കോട്ടപ്പുറം സമരപ്പന്തലിൽ നടന്ന കൂട്ടായ്മ റിപ്പബ്ലിക് ദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്റെ മൗലിക അവകാശങ്ങൾ വിഭാവനം ചെയ്യുന്ന ഭരണ ഘടന നിലവിൽ വന്ന് എഴുപതാണ്ട് കഴിഞ്ഞിട്ടും മൗലികാവകാശങ്ങൾക്കു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇന്നും. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട്...

Read More