Select Page

Day: February 4, 2019

വിവാഹച്ചടങ്ങിന്‌ എത്തിയവരുടെ സ്വർണാഭരണങ്ങൾ വെള്ളി നിറമായി

പാലപ്പെട്ടി : വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും സ്വാർണ്ണാഭരങ്ങളുടെ നിറം മാറി. അമ്പരപ്പോടെ നാട്ടുകാർ. പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറ് മേത്തി ഹനീഫയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചിലരുടെ സ്വർണാഭരണങ്ങളാണ് മഞ്ഞനിറത്തിൽനിന്ന്‌ വെള്ളിനിറത്തിലേക്ക് മാറിയത്. ശനിയാഴ്ചയായിരുന്നു വിവാഹം. ഹനീഫയുടെ വീട്ടിലെ പഴയ സ്വർണാഭരണങ്ങളിലെ നിറവ്യത്യാസം ശനിയാഴ്ച രാവിലെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് കാര്യമാക്കിയില്ല. എന്നാൽ വൈകുന്നേരത്തോടെ വിവാഹത്തിനെത്തിയവരിൽ ചിലരുടെ സ്വർണാഭരണങ്ങളും വെള്ളിയുടെ നിറത്തിലേക്ക് മാറിയതോടെയാണ്‌ അമ്പരപ്പിലായത്. കടൽത്തീരത്തോട് ചേർന്നാണ് ഹനീഫയുടെ വീട്. രാസപ്രവർത്തനത്തിന്റെ ഭാഗമാകാം സ്വർണാഭരണങ്ങളുടെ നിറവ്യത്യാസത്തിനു കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഹനീഫയും കുടുംബവും. ചാവക്കാട്, പൊന്നാനി തുടങ്ങി വ്യത്യസ്ഥ മേഖലയിലെ പ്രമുഖ ജ്വല്ലറികളിലെ ആഭരണങ്ങളും നിറം മാറ്റം സംഭവിച്ചവയിൽ പെടും. എന്നാൽ ജ്വല്ലറികളിൽ ആരും പരാതിയുമായി...

Read More

ബൈക്ക് മോഷ്ടാക്കളും ആക്രി ഉടമയും അറസ്റ്റിൽ

ചാവക്കാട് : ബൈക്ക് മോഷ്ടാക്കളും വില്പനക്ക് സഹായിച്ച ആക്രി ഉടമയും അറസ്റ്റിൽ. കുന്നംകുളം കല്ലഴിക്കുന്നു സ്വദേശി പൂവന്തൻ വീട്ടിൽ മോഹനൻ മകൻ വിഷ്ണു ജിത്ത് (19), എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുക്കിലപ്പീടികയിൽ സലീമിന്റെ മകൻ മുഹമ്മദ്‌ അക്മൽ (19), എന്നിവരെ ബൈക്ക് മോഷ്ടിച്ചതിന്റെ പേരിലും വില്പനക്ക് സഹായിച്ച കുന്നംകുളം വടക്കാഞ്ചേരിലെ റോഡിലെ ആക്രിക്കട ഉടമ പട്ടാമ്പി സ്വദേശി ശിഹാബ് (23)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ആറോളം ബൈക്കുകൾ ഇവർ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. വിഷ്ണു ജിതിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയിരുന്നത്. ഇയാൾ കഞ്ചാവിന് അടിമയാണെന്നു പറയുന്നു. മോഷ്ടിച്ച ബൈക്കുകൾ വിൽക്കാനായില്ലെങ്കിൽ ഏതെങ്കിലും കുളത്തിൽ ഉപേക്ഷിക്കാറാണ് പതിവ്. സഹോദരിയുടെ ഭർത്താവ് സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിലുള്ള ദേഷ്യം തീർക്കാൻ കേച്ചേരിയുള്ള സഹോദരീ ഭർത്താവിന്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കല്ലടിക്കുന്നിലുള്ള നാലാൾ താഴ്ചയുള്ള കുളത്തിൽ ഉപേക്ഷിച്ചു. കുളത്തിൽ ഉപേക്ഷിച്ച...

Read More

ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും, നാഷണൽഹുദാ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡന്റ്‌ എം. കെ. നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു. കൺസോൾ ട്രസ്റ്റ്‌ അംഗങ്ങളായ കെ. ശംസുദ്ധീൻ, പി. പി. അബ്ദുൽ സലാം, സി. എം. ജനീഷ്, സി. കെ. ഹക്കിം ഇമ്പാർക്ക്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി. എം. അബ്ദുൽ ഹബീബ്, കാസിം പൊന്നറ, കൺസോൾ വിദേശ ചാപ്റ്റർ പ്രതിനിധികളായ, എസ്.കെ. ഷാഹു, എ.പി. ഉമ്മർ, ഫിറോസ്, ഉമ്മർ കുഞ്ഞി, എ.പി.അൻവർ, സുക്കൂൻ വനിതാ കൂട്ടായ്മ ഭാരവാഹികളായ ഷൈനി വാഹിദ്, ഷെമി മൊയ്‌നു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൺസോൾ ട്രെഷറർ പി.വി. അബ്ദു മാഷ് നന്ദി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan   Mar »
 12
3456789
10111213141516
17181920212223
2425262728