Select Page

Month: February 2019

തിരുവത്ര കുമാർ എ യു പി സ്കൂൾ തൊണ്ണൂറ്റി അഞ്ചാം വാർഷികം നാളെ കിഡ്സ്‌ ഫെസ്റ്റ്

ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും കെ.കെ.കേശവന്‍ അനുസ്മരണവും മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്‍ അനുസ്മരണസമ്മേളനവും കിഡ്‌സ്‌ ഫെസ്റ്റും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്.സലാം അധ്യക്ഷനാവും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സ്‌കൂളിന്റെ 95-ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ലിഷ മത്രംകോട്ട് അധ്യക്ഷയാവും. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയാവും. വിരമിക്കുന്ന അധ്യാപിക ഗിരിജക്ക് പരിപാടിയില്‍ യാത്രയയപ്പ് നല്‍കും. അന്തരിച്ച സംവിധായകന്‍ കെ.ആര്‍.മോഹനന്‍ സ്മരാണാര്‍ഥം വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ച കെ.പി.ശരത്തിന് ചടങ്ങില്‍ സമ്മാനിക്കും. പി.ടി.എ. പ്രസിഡന്റ് കെ.സി. സദാനന്ദന്‍, ഒ.എസ്.എ. പ്രസിഡന്റ് എം.എസ്.ശിവദാസ്, അധ്യാപകന്‍ കെ.ശ്രീകുമാര്‍, എം.എസ്.ശ്രീവത്സന്‍, ഷാഹുല്‍ ഹമീദ് എന്നിവരും...

Read More

ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

ചാവക്കാട്: ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കൽ ഇസ്മയിലി(36)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുട്ടിയെ പീഡനത്തിനിരയാക്കിയ ഇയാൾ പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. വിദ്യാർഥിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിനെ വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ എസ്ഐ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. എ എസ് ഐ സാബുരാജ്, സി പി ഒ മാരായ ജയകൃഷ്ണൻ, ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തൃശ്ശർ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ്...

Read More

പാലയൂർ സ്വദേശി ജെസ്സി ടീച്ചർക്ക്  ഗുരുശ്രേഷ്ഠ അവാർഡ്

എരമംഗലം: സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയും ചാവക്കാട് പാലയുയർ സ്വദേശിയുമായ  വി.ജെ. ജെസ്സി ടീച്ചർക്ക്. 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. നൂറിൽ താഴെമാത്രം വിദ്യാർഥികളുണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ വിദ്യാലയത്തിൽ ജെസ്സി ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റശേഷം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ചുരുങ്ങിയ കാലയളവിൽ ഭൗതികമായും അക്കാദമികമായും വലിയമാറ്റമാണ് സ്കൂളിൽ നടപ്പായത്. വിദ്യാർഥികളുടെ എണ്ണം 176 -ലെത്തി. 25 വർഷമായി സർക്കാർ സ്കൂളിൽ അധ്യാപികയായ വി.ജെ. ജെസ്സി ടീച്ചർ 23 വർഷമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലാണ്. 2016 -ൽ പ്രഥമാധ്യാപികയായി വടക്കുമുറി ഗവ. എൽ.പി. സ്കൂളിലേക്ക് പോയെങ്കിലും 2017 ജൂണിൽ ഫിഷറീസ് സ്കൂളിലേക്ക്...

Read More

ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും അംഗീകൃത തൊഴിൽ കാർഡില്ലാത്തവരെ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നും കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  അനധികൃതമായി ഫോട്ടെയുക്കാനെത്തുന്നവരുടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്ക് ക്ഷേത്രത്തിൽ വിവാഹ തിരക്കുള്ള ദിവസങ്ങളിൽ ഫോട്ടെയുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.ടി.ശിവദാസനും പൊതുസമ്മേളനം ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ വി.എസ്.രേവതിയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലീൽ മിറർ അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫി മേഖല നേരി ടുന്ന പ്രതിസന്ധിയെകുറിച്ച് സലീഷ് ഒബ്‌സെൻസ് ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഷിബു കൂനംമൂച്ചി, പി.കെ.ഹസീന, ജില്ലസെക്രട്ടറി അനിൽ കിഴൂർ, രതീഷ് കർമ്മ, സുബൈർ തിരുവത്ര, എ.എസ്.ശ്രീവിഷ്, സുനിൽ സ്മാർട്ട് തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ പഴയകാല ഫോട്ടോഗ്രാഫർമാരെ ചടങ്ങിൽ...

Read More

ചാവക്കാട് സ്വദേശി ദുബായിൽ മരിച്ചു

ദുബായ് : ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകൻ മാട്ടുമ്മൽ മുസ്ലീ വീട്ടിൽ മുഹമ്മദ് മോൻ (58)ആണ് ദുബായിൽ നിര്യാതനായത്. മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു തിരിച്ചു പോയത്. മൃതദേഹം റാഷിദിയ്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് നാട്ടിൽ കൊണ്ടുവന്ന് മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷരീഫ. മക്കൾ: ഷംനാദ് (അബുദാബി), ഷഹനാസ്, മരുക്കൾ: നജില, നൗഫൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
 12
3456789
10111213141516
17181920212223
2425262728