Header

പാലയൂർ സ്വദേശി ജെസ്സി ടീച്ചർക്ക്  ഗുരുശ്രേഷ്ഠ അവാർഡ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190227_192707എരമംഗലം: സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയും ചാവക്കാട് പാലയുയർ സ്വദേശിയുമായ  വി.ജെ. ജെസ്സി ടീച്ചർക്ക്. 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. നൂറിൽ താഴെമാത്രം വിദ്യാർഥികളുണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ വിദ്യാലയത്തിൽ ജെസ്സി ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റശേഷം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ചുരുങ്ങിയ കാലയളവിൽ ഭൗതികമായും അക്കാദമികമായും വലിയമാറ്റമാണ് സ്കൂളിൽ നടപ്പായത്. വിദ്യാർഥികളുടെ എണ്ണം 176 -ലെത്തി. 25 വർഷമായി സർക്കാർ സ്കൂളിൽ അധ്യാപികയായ വി.ജെ. ജെസ്സി ടീച്ചർ 23 വർഷമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലാണ്. 2016 -ൽ പ്രഥമാധ്യാപികയായി വടക്കുമുറി ഗവ. എൽ.പി. സ്കൂളിലേക്ക് പോയെങ്കിലും 2017 ജൂണിൽ ഫിഷറീസ് സ്കൂളിലേക്ക് തിരിച്ചെത്തുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.