ഇന്ദിരാഗാന്ധി ജന്മദിനാചരണം: ഗുരുവായൂരിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഗുരുവായൂർ: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, പ്രതീഷ് ഓടാട്ട്, ശശി പട്ടത്താക്കിൽ, സിന്റോ തോമസ്, പി. കൃഷ്ണകുമാർ, രാകേഷ് നെൻമിനി എന്നിവർ സംസാരിച്ചു.




Comments are closed.