സഹപാഠിയുടെ വേദനയിൽ താങ്ങായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

എടക്കഴിയൂർ: നിർധന കുടുംബാംഗമായ സഹപാഠി സൽമാൻ ഫാരിസിന്റെ ചികിത്സയ്ക്കായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമാഹരിച്ച ധനസഹായം കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രതിനിധികളും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി കെ സിറാജുദ്ദീൻ മാസ്റ്റർ , പി എം ഷാജിന ടീച്ചർ എന്നിവരും സൽമാൻ ഫാരിസിന്റെ വീട്ടിലെത്തിയാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്.തുടർചികിത്സയ്ക്കായി ഇനിയും വലിയൊരു തുക ആവശ്യമുണ്ടെന്നും സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം അറിയിച്ചു.




Comments are closed.