mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

Ft

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു നിർവഹിച്ചു. ചാവക്കാട് ഉപ ജില്ല കലോത്സവത്തിലും., ശാസ്ത്ര – കായിക മേളകളിലെയും ചരിത്ര വിജയത്തിന് നേതൃത്വം നൽകിയ പ്രധാന അധ്യാപികക്കും സഹ അധ്യാപകർക്കും പി.ടി.എ നൽകുന്ന ഉപഹാര സമർപ്പണവും, എൽ.എസ്.എസ്, യു.എസ്.എസ് വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി, തെരഞ്ഞെടുക്കപ്പെട്ട യു.പി വിദ്യാലയങ്ങളിലേക്ക് അനുവദിക്കുന്നതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. ഐ.ടി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സർഗാത്മകമായും ഐ.ടി വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ളതാണ് പദ്ധതി. ഉപജില്ല മേളകളിലെ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, ഒ.എസ്.എ പ്രസിഡന്റ് കെ.കെ ഷുക്കൂർ, എസ്.എം.സി ചെയർമാൻ യൂസഫ് തണ്ണിത്തുറക്കൽ, എം.പി.ടി.എ വൈസ് പ്രസിഡന്റ് ഷാഹിന സക്കരിയ, എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറിന സിറാജ്, വിദ്യാർത്ഥി പ്രതിനിധികളായ അയിഷ അദിൻ, മുഹമ്മദ് രിസാൽ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും അധ്യാപക പ്രതിനിധി സിൻസി നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.