Select Page

Month: March 2019

തൊഴിയൂരിൽ യുവാവിന് സൂര്യാഘാതമേറ്റു

ഗുരുവായൂർ : തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റ് ശരീരത്തിൽ ആറിടങ്ങളിൽ പൊള്ളൽ. ട്രാവലർ ഡ്രൈവാറായ ചോഴിയാട്ടിൽ സജി (36) ക്കാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. കുട്ടികളെ സ്കൂളിൽ വിട്ട് വണ്ടിയുമായി തിരിച്ച് വീട്ടിലെത്തി പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറുന്നതിനിടെയാണ് പൊള്ളലേറ്റത്. സജി ഷർട്ട് ധരിച്ചിരുന്നു. ചുമലിലും പുറത്തുമായി ആറിടങ്ങളിൽ...

Read More

വോട്ട് ചോദിച്ച് ഈ പടി കടക്കരുത് – ദേശീയപാതാ ഇരകൾ

ചാവക്കാട്: ദേശീയപാത വിഷയത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നിലപാടിൽ പ്രതി ഷേധിച്ച് ദേശീയ പാത ഇരകൾ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീടുകൾക്കു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതാ ഇരകൾക്ക് വേണ്ടി വാ തുറക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു ഈ പടിക്കടക്കരുത് എന്ന ബോർഡാണ് ഗെയ്റ്റിൽ തൂക്കിയിരിക്കുന്നത്. ഞങ്ങളുടെ കിടപ്പാടവും ഭൂമിയും പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഞങ്ങൾ എന്തിന് വോട്ടു ചെയ്യണമെന്ന ന്യായമായ ചോദ്യമാണ് ഇരകൾ ഉയർത്തുന്നത്. പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സർവ്വേ നടത്തിയ സർക്കാർ നടപടിയിൽ ഇരകൾക്ക് ശക്തമായ അമർഷമുണ്ട്. പോലീസിന്റെ അസഭ്യ വർഷവും കൊലവിളിയും ആരുടെ പിൻബലത്തിലായിരുന്നെന്ന് ഇരകൾ ചോദിക്കുന്നു. ഇത്രയധികം ആശങ്കകൾ നിലനിൽക്കുമ്പോൾ വിഷയത്തിൽ യു.ഡി.ഫ് മൗനം പാലിക്കുന്നതിലും ഇരകൾക്ക് രോഷമുണ്ട്. അധികാരത്തിലെത്തിയാൽ ദേശീയ പാത വികസനം മുപ്പത് മീറ്ററിൽ നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിക്കുന്നവർക്ക് പിന്തുണ നൽകും. ഏപ്രിൽ ആദ്യവാരം തളിക്കുളത്ത് വെച്ച് നടക്കുന്ന പാർലിമെന്റ്...

Read More

കൊലപാതക ശ്രമം – 8 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

വടക്കേകാട് : എടക്കര യുവധാര ക്ലബ്ബിൽ കയറി സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെട്ടിവിളയില്‍ ചന്ദ്രന്റെ മകന്‍ അജിത്ത് (20), എടക്കഴിയൂര്‍ അവിയൂര്‍ പന്തായില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ അജയന്‍ (40), എടക്കര വെള്ളമാക്കല്‍ വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ ഭഗീഷ് (30), എടക്കര കാവുങ്ങല്‍ വീട്ടില്‍ രാജന്റെ മകന്‍ വിബീഷ് (30), എടക്കര ചുകന്ന്യാരന്‍ പാടത്ത് സുകുമാരന്റെ മകന്‍ സുമേഷ് (36), എടക്കര ആലുങ്കല്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ പ്രദീപ് (40), എടക്കഴിയൂര്‍ അവിയൂര്‍ കാട്ടുശേരി വീട്ടില്‍ ദയാനന്ദന്റെ മകന്‍ ജനീഷ് (33), എടക്കര എടക്കാട്ട് വീട്ടില്‍ വിജയന്റെ മകന്‍ വിവേക് (20)എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തോടേയാണ് ഇരുമ്പ് പൈപ്പ്, ദണ്ഡ തുടങ്ങി മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം എടക്കര യുവധാര ക്ലബ്ബിൽ വെച്ച് സിപിഎം പ്രവര്‍ത്തകന്‍ മഠത്തിലകായില്‍ അശോക(42)നെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍...

Read More

കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി

ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം (ടേണിംങ്ങ് പോയിന്റ് ), കെ വി അഷറഫ് (സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറി), പരേതനായ റാഫി. മരുമകൾ: ഷെറിന, ഹസീന, ഫഹീമ, റൗഫത്ത്. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് ബ്ലാങ്ങാട് ജുമാഅത്ത് പള്ളി കബറ...

Read More

യുവധാര ക്ലബ്ബിനു നേരെ ആർ എസ് എസ് ആക്രമണം സി പി എം പ്രവർത്തന് പരിക്ക്

പുന്നയൂര്‍ : എടക്കരയിലെ യുവധാരക്ലബ്ബിൽ ആർ എസ് എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകനായ മഠത്തിലകായില്‍ അശോക(42)ന് തലക്ക് അടിയേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31