Select Page

Month: March 2019

തിരുവത്രയില്‍ വീടുകയറി ആക്രമണം അമ്മക്കും മകനും പരിക്ക് – മൂന്ന് പേര്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിന് സമീപം മൂന്നംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്കേറ്റു. മാടമ്പി ഗോപിയുടെ ഭാര്യ രാധ(64), മകന്‍ പ്രസാദ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായ പരിക്കേറ്റ പ്രസാദിന് ഒമ്പത് തുന്നലുണ്ട്. പ്രസാദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അമ്മ രാധയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ്(38), തൊണ്ടന്‍പിരി മുഹമ്മദ് റാഫി(32), ചാലില്‍ മുഹമ്മദ് ഷഫീക്ക്(29) എന്നിവരെയാണ് ചാവക്കാട് എസ്.ഐ.മാരായ ശശീന്ദ്രന്‍ മേലയില്‍, നവീന്‍ഷാജ്, എ.അബ്ദുല്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍.   ഫോട്ടോ : അറസ്റ്റിലായ...

Read More

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തൊണ്ണൂറ്റി ആറാം വാർഷികം ആഘോഷിച്ചു

മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂൾ തൊണ്ണൂറ്റി ആറാം വാർഷികം ആഘോഷിച്ചു. ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷ മുഖ്യ അതിഥിയായി. ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്)പദ്ധതിയിലൂടെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്(എസ്.സി.ഇ.ആർ.ടി)യുടെ അംഗീകാരം ലഭിച്ച പദ്ധതിക്ക് നേതൃത്വം നല്കിയ ഇ.പി ഷിബു മാസ്റ്റർ, ഉപജില്ല പി.ടി.എ അവാർഡ് നേടിയെടുത്ത മുൻ പി.ടി.എ യുടെ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ ഫലാഹി, രാഷ്ട്രപതി പങ്കെടുത്ത റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥിനി ഹംന സവാദ് എന്നിവർ പുരസ്ക്കാരം സ്വീകരിച്ചു. പ്രധാന അധ്യാപിക പി.ടി ശാന്ത റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി ശിവാനന്ദൻ, പുന്നയൂർക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ...

Read More

പതിമൂന്നുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചാവക്കാട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ താരത്തെ  ചാവക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ തങ്ങള്‍പടി തെരുവത്ത് ഷാജഹാനെ(ഷാജി 44)യാണ് അഡീഷണല്‍ എസ്.ഐ. എ അബ്ദുല്‍ ഹക്കീം, എ.എസ്.ഐ സാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൈല്‍ഡ് ലൈനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

Read More

ചക്കംകണ്ടത്ത് ഉപേക്ഷിക്കാനെത്തിയ മാലിന്യം പിടികൂടി

ചാവക്കാട് : ചക്കംകണ്ടത്ത് ഉപേക്ഷിക്കാൻ ശ്രമിച്ച ബാർബർ ഷോപ്പ് മാലിന്യം നാട്ടുകാർ പിടികൂടി. ചാവക്കാട് സമുദ്ര റെസ്റ്റോറന്റിന് സമീപമുള്ള ബാർബർ ഷോപ്പിലെ മാലിന്യമാണ് ഇവിടെ വലിച്ചെറിയാൻ കൊണ്ടുവന്നത്. പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക് കെട്ടുകൾ നാട്ടുകാർ കൊണ്ടുവന്നവരെക്കൊണ്ട് തന്നെ എടുപ്പിച്ചു. മാലിന്യവുമായി എത്തിയ വാഹനം ഉൾപ്പെടെ മൂന്നു പേരെ ചാവക്കാട് പോലീസിന് കൈമാറി. മാലിന്യ നിറച്ച വണ്ടി പിന്നീട്  ഗുരുവായൂർ മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു. നാട്ടുകാരായ പോക്കാക്കില്ലത്ത് ഷാജി, പുളിക്കൽ ഷംസുദ്ദീൻ, ഇമാം മുദ്ദീൻ, വാർഡ് കൗൺസിലർ ലതാ പ്രേമൻ എന്നിവരും പരിസരവാസികളായ ചെറുപ്പക്കാരും ചേർന്നാണ്...

Read More

കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം

ചാവക്കാട് :  കെ.എസ്.യു പ്രവർത്തകൻ കെ.വി വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്ക് പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ എം  ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫായിസ്, ഗോകുൽ ഗുരുവായൂർ, സിബിൽ ദാസ്, എം ആർ  നവീൻ, ഷർ സാദ്, നൗഫൽ തൊഴിയൂർ എന്നിവർ നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31