Select Page

Day: July 10, 2019

റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു

ചാവക്കാട് : റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു. ജൂണ്‍ 20നാണ് ഇയാളെ ഓവുങ്ങലില്‍ റോഡരുകില്‍ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആരുമറിയാതെ എഴുന്നേറ്റു പോയ ഇയാളെ വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. മൂര്‍ത്തി എന്നാണ് ഇയാളുടെ പേരെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍- 9497980526, 0487...

Read More

തിരുവത്ര താജുസ്വലാത്ത് വാര്‍ഷിക സമ്മേളനം12, 13, 14 തിയതികളില്‍

ചാവക്കാട് : തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികവും താജുസ്വലാത്ത് വാര്‍ഷിക സമ്മേളനവും  ജൂലായ്  12,13, 14 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികളായ സി എ നയീം അലി, പി സി ദുല്‍ഫുഖാര്‍, വി ബി അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്‍ അസീസ് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ാം തിയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിക്കും.  മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മദ്രസ പൊതുപരീക്ഷ, എസ് എസ് എല്‍ സി  ഉന്നത വിജയികള്‍ക്കുള്ള വിദ്യഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന്  അമീറലി ചാപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ ബുര്‍ദ്ധ മജ്‌ലിസും നടക്കും 13 ാം തിയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം...

Read More

കനോലി കനാൽ ജൈവ വൈവിധ്യ പഠനം-ശില്പശാല സംഘടിപ്പിച്ചു

ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റേയും കേരള തണ്ണീർതട അതോരിറ്റിയും എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ പഠന ശില്പശാല സംഘടിപ്പിച്ചു. പ്രളയാനന്തരം കനോലി കനാലിലുണ്ടായ ജൈവവൈവിധ്യ മാറ്റങ്ങളെ കുറിച്ചാണ് പ്രധാനമായും പഠനം നടത്തുന്നതെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് പറഞ്ഞു. കനോലി കനാലിലെ ജൈവവൈവിധ്യം വീണ്ടെടുക്കാനുള്ള പരിശ്രമം കൂടി ഉണ്ടാകണമെന്ന് ശില്പശാലയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. എൽ എ ഫ് മമ്മിയൂർ, ശ്രീകൃഷ്ണ ഗുരുവായൂർ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് എന്നീ കലാലയങ്ങളിലെ ജന്തുശാസ്ത്ര പി.ജി വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത് ചാവക്കാട് മുനിസ്സിപ്പൽ ചെയർമാൻ എൻ.കെ അക്ബർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡോ.സുജിത് സുന്ദരം, ഡോ. സ്വപ്ന ജോണി, ജെയിൻ ജെ.തേറാട്ടിൽ, ഡോ.ഹരിനാരായണൻ, സലിം ഐഫോക്കസ്, ഉണ്ണികൃഷ്ണൻ, ജോജു വടുക്കുട്ട്, ജോഷി മാസ്റ്റർ എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031