Select Page

Month: July 2019

വെട്ടേറ്റ പുന്ന നൗഷാദ് മരിച്ചു

ചാവക്കാട് : ഇന്നലെ പുന്നയിൽ നാല് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന പുന്ന നൗഷാദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി....

Read More

ഭൂമി പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം ജനദ്രോഹം-ആക്ഷൻ കൗൺസിൽ

ചാവക്കാട്: ഇരകളുമായി യാതൊരു വിധ ചർച്ചകളും നടത്താതെ ദേശീയപാത വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുത വിരുദ്ധ മാണെന്ന് എൻ.എച്ച്. ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി പ്രസ്താവിച്ചു.2013 ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോരിറ്റി അപ്പീൽ നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും ഭൂമി പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം ജനദ്രോഹമാണെന്ന് യോഗം വിലയിരുത്തി.വി.സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഉസ്മാൻ അണ്ടത്തോട്, സി.ഷറഫുദ്ധീൻ ,എ.ഹുസൈൻ മാസ്റ്റർ, കാദർ കാര്യാടത്ത്, കമറു പട്ടാളം, റ്റി.കെ മുഹമ്മദാലി ഹാജി, പി.കെ. നുറുദ്ദീൻ എന്നിവർ...

Read More

കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു വിദ്യാര്‍ത്ഥി തെറിച്ചു വീണു രണ്ടു കൈകളും ഒടിഞ്ഞു-ബസ് നിര്‍ത്താതെ പോയി

ചാവക്കാട് : ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു വിദ്യാര്‍ത്ഥി തെറിച്ചു വീണു വിദ്യാര്‍ത്ഥി യുടെ രണ്ടു കൈകളും ഒടിഞ്ഞു. ബസ് നിര്‍ത്താതെ പോയി. തിരുവത്ര ചിങ്ങനാത്ത് എ സി അലിയുടെ മകന്‍ ഒരുമനയൂര്‍ നാഷ്ണല്‍ ഹുദാ സ്‌കൂള്‍ ഒമ്പതാം കഌസ് വിദ്യാര്‍ത്ഥിയുമായ ഹസീം ആരിഫ് (14 )നാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4.30 ന് ഒരുമനയൂര്‍ തങ്ങള്‍ പടിയില്‍ വെച്ചാണ് സംഭവം. ചേറ്റുവ ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന  സ്വകാര്യ ബസാണ് അപകടം വരുത്തിയത്. കൂട്ടുകാരനുമൊത്ത് ബസില്‍ കയറവെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കൂട്ടുകാരന്‍ ആദ്യം ബസില്‍ കയറി ഹസീം ആരിഫ് രണ്ടാമതാണ് ബസില്‍ കയറാന്‍ ശ്രമം നടത്തിയത്. വിദ്യാര്‍ത്ഥി തെറിച്ചു വീഴുന്നത് കണ്ടിട്ടും ബസ് നിറുത്തിയില്ലന്നു മാത്രമല്ല ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ ചീത്തവിളിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്ന് നാട്ടുകാര്‍...

Read More

പുന്ന ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ – കോൺഗ്രസ്സ്

ചാവക്കാട് : പുന്നയില്‍ മാരകായുധങ്ങളുമായെത്തി നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍ പറഞ്ഞു. പുന്ന സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ ചാവക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്കു ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ അറിയിച്ചു. ഒട്ടേറെ ക്രിമിനില്‍ കേസുകളില്‍ പ്രതിയായ നൗഷാദിന് നിരവധി ശത്രുക്കളുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍...

Read More

പുന്ന നൗഷാദ് ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു

ചാവക്കാട്: പുന്നയിൽ അജ്ഞാത സംഘം നാല് പേരെ വെട്ടി പരിക്കേൽപിച്ചു. പുന്ന നൗഷാദ്, പുതുവീട്ടിൽ നിഷാദ്, സുരേഷ്, വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകീട്ട് 6.30 ഓടെ പുന്നയില്‍ വെച്ചാണ് സംഭവം. പുന്ന സെന്ററില്‍ സംസാരിച്ചിരിക്കുന്നതിനിടെ ഏഴ് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികളായ 14 അംഗ സംഘമാണ് ആക്രമണം നടത്തിയതത്രേ. നാലു പേരേയും ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്നും അകലാട് നബവി, നായരങ്ങാടി നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍, രാജാ ഹോസ്പിറ്റൽ ആംബുലൻസ് എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചു. നൗഷാദിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
 123456
78910111213
14151617181920
21222324252627
28293031