Select Page

Day: July 13, 2019

ജമ്മു കശ്മീർ സംഘം കടപ്പുറം പഞ്ചായത്ത്‌ സന്ദർശിച്ചു

കടപ്പുറം : ജമ്മു കാശ്മീരിലെ ലഡാക്ക് ഓട്ടോണമസ് കൗൺസിലിൽ നിന്നുള്ള ഇരുപത്തി ആറ് പഞ്ചായത്ത് പ്രസിഡന്റ് മാരും നാല് പഞ്ചായത്ത് സെക്രട്ടറിമാരും അടങ്ങുന്ന സംഘമാണ് കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി എത്തിയത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മുഖേനയാണ് സംഘം എത്തിയത്. കേരളത്തിൽ രണ്ട് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റയുമാണ് സംഘം സന്ദർശിക്കുന്നത്. തലേന്ന് കിലയിൽ എത്തിയ സംഘം ഇന്നലെ രാവിലെ പത്ത് മണിയോടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ബ്ലോക്ക് ആർ.ഡി.ഒ. അബ്ദുൾ ഖയ്യൂമിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ ഓരോ സെക്ഷന്റെയും പ്രവർത്തനങ്ങൾ സംഘം വിശദമായി ചോദിച്ചറിഞ്ഞു. പിന്നീട് പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പഞ്ചായത്തിന്റെ പവർ പോയിന്റുകളെയും അധികാര വികേന്ദ്രീകരണത്തെ കുറിച്ചും പ്രസന്റേഷൻ നടത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ...

Read More

മണത്തലയിൽ കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം

ചാവക്കാട് : കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപത്തെ സോപാനം പൂജാ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കടയുടമ രാധാകൃഷ്ണൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പൂട്ടില്ലാത്തത് ശ്രദ്ധയിൽ പെട്ടത്. തലേദിവസം രാത്രി താഴിടാൻ മറന്നതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കട തുറന്നുനോക്കിയപ്പോൾ പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഫോൺ റീച്ചാർജ് ചെയ്യാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കടയിലെ മറ്റു സാധനങ്ങൾക്കൊന്നും ഇളക്കം തട്ടിയിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ചാവക്കാട് പോലിസില്‍ പരാതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031