കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുത് – ടി എന്‍ പ്രതാപന്‍

ചാവക്കാട് : കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ടി എൻ പ്രതാപൻ. ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ തിരുത്താനും ജനങ്ങളെ പ്രബുദ്ധരാക്കാനും സാഹിതീയ പ്രവര്‍ത്തനങ്ങളെ കൊണ്ട് സാധ്യമാണ്. സര്‍ഗ ശേഷിയുള്ളവരാണ് മനുഷ്യര്‍. അവരുടെ സര്‍ഗാത്മകതയെ പ്രകടിപ്പിക്കാനുള്ള അവസരമാണ് എസ്.എസ്‌.എഫ് സാഹിത്യോത്സവിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സയ്യിദ് ഹൈദ്രോസ്കോയ തങ്ങള്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഇസ്ഹാഖ് ഫൈസി ചേറ്റുവ, ഫിനാന്‍സ് സെക്രട്ടറി ഹുസൈന്‍ ഹാജി പെരിങ്ങാട്, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി ആര്‍.വി.എം ബഷീര്‍ മൗലവി, എെ.പി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ ജഅഫര്‍ മാസ്റ്റര്‍, എസ്.വൈ.എസ് ജില്ല ജന:സെക്രട്ടറി എ.എ ജഅഫര്‍, ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ എറിയാട്, സെക്രട്ടറി വഹാബ് വരവൂര്‍, എം.എം ഇസ്ഹാഖ് സഖാഫി, പി.സി റഊഫ് മിസ്ബാഹി, പി.എസ്.എം റഫീഖ്, ഉമര്‍...

Read More