ഗുണ്ട് കത്തിച്ചെറിഞ് നഴ്സിനു നേരെ ആക്രമണം

പാവറട്ടി : ഗുണ്ട് കത്തിച്ചെറിഞ്ഞ് ഭീതി പരത്തി പാവറട്ടിയില്‍ യുവതിക്ക് നേരെ ആക്രമണം. പാലുവായ് റോഡില്‍ ചിരിയംങ്കണ്ടത്ത് വീട്ടില്‍ ടോണിയുടെ ഭാര്യ സിന്‍സിക്ക് നേരെയാണ് ഗുണ്ട് എറിഞ്ഞത്. പരിക്ക് പറ്റിയ സിന്‍സിയെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സിന്‍സി. സംഭവം തിരക്കാനെത്തിയ ഇവരുടെ ബന്ധുവിനും നിസാര പരിക്കേറ്റിട്ടുണ്ട്. അയല്‍വാസിയായ പാവറട്ടി പാലുവായ് സ്വദേശി എടക്കളത്തൂർ വീട്ടിൽ തോമസ് (75) എന്നയാളെ പാവറട്ടി പോലിസ് കസ്റ്റടിയിലെടുത്തു. ആക്രമണത്തിനു ഉയോഗിച്ച സാധന സാമഗ്രികളും കണ്ടെടുത്തു. പ്രതിയായ തോമസ് സമാനമായ രീതിയില്‍ വീടിന് സമീപമുള്ള വീട്ടിലേക്ക് ഗുണ്ട് കത്തിച്ചെറിയാറുള്ളതായും പരാതികള്‍...

Read More