Select Page

Day: July 25, 2019

കേന്ദ്ര തൊഴിൽ പരിഷ്ക്കാര ഭേദഗതിക്കെതിരെ പ്രതിഷേധം

പാവറട്ടി: കേന്ദ്ര തൊഴിൽ പരിഷ്ക്കാര ഭേദഗതിക്കെതിരെ സി.ഐ.ടി.യു. മണലൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പാവറട്ടി സെന്ററിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം.ഏരിയ സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ടി.ഐ. ചാക്കോ അദ്ധ്യക്ഷനായിരുന്നു. വി.ജി. സുബ്രഹ്മണ്യൻ, വി.എസ്.ശേഖരൻ, എം.കെ.സദാനന്ദൻ, കെ.കെ.ശശീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എം അലി, ടി.എസ് ദാസന്‍, ജെയിംസ് ആളൂര്‍ എന്നിവര്‍...

Read More

അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.  മനോവൈകല്യമുള്ള സംസാര ശേഷിയും , കേൾവിയും നഷ്ടപ്പെട്ടയാൾ  ഏതാനും നാൾ മുമ്പാണ് പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടത്. സെന്ററിലെ കടത്തിണ്ണകളിലാണ് അന്തിയുറക്കം. പകൽ മുഴുവൻ കടപ്പുറത്ത് അലഞ്ഞുനടക്കും. ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊടുത്താൽ കഴിക്കും. ആരോടും ഇരക്കാറില്ല. പഞ്ചവടിയിലെ ഓട്ടോ ഡ്രൈവർ ഹനീഫ അറിയിച്ചതിനെ തുടർന്ന് പാലയൂർ ഇമ്മാനുവേൽ ജീവകാരുണ്യ പ്രവർത്തനസമിതി ഡയറക്ർ സി എൽ ജേക്കബ് എത്തി അനാഥനെ ഏറ്റെടുക്കുകയും ചാവക്കാട് പോലീസിന്റെ രേഖാമൂലമുള്ള അനുവാദത്തോടെ  അഞ്ഞൂർ ദിവ്യദർശൻ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുവായൂർ സ്വദേശി വി ടി ജോണിയും ജീവകാരുണ്യ...

Read More

റിട്ടയേർഡ് അധ്യാപകനെ മർദിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

പാവറട്ടി : എളവള്ളി വാകയിൽ റിട്ടയേർഡ് അധ്യാപകനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ പരിസരവാസികളായ ആറ് പേർ അറസ്റ്റിൽ. വീട്ടുവളപ്പിലെ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ധനത്തിൽ കലാശിച്ചത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), വടാശേരി വീട്ടിൽ പ്രമോദ് (53), വടാശേരി വീട്ടിൽ പ്രണവ് (23), അടിയാറെ വീട്ടിൽ രാജു (ഷിജു-49), അടിയാറെ വീട്ടിൽ ഷാരുൺ (19), അടിയാറെ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വാക കുന്നത്തുള്ളി വീട്ടില്‍ സുഗുണനെ (78) ആണ് സംഘം ചേർന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. തന്റെ വീടിന്റെ ഗേറ്റിനോട് ചേർന്ന് കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച താല്‍കാലിക മതില്‍ ഇടിഞ്ഞ് വീണതു സംബന്ധിച്ച് യുവാക്കളോട് ചോദിച്ചപ്പോഴാണ് സംഘം വയോധികനെ കൂട്ടംകൂടി മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ സുഗുണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്കും കയ്യിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. മുമ്പും പ്രദേശവാസികളില്‍ നിന്ന് ദുരനുഭവങ്ങള്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031