Select Page

Day: August 6, 2019

മണൽ ചാക്ക് നിരത്തി കടൽഭിത്തി നിർമിച്ചത് വീടുകൾ ഇല്ലാത്ത ഭാഗത്ത്

ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ മണൽ ചാക്ക് നിരത്തി കടൽ ഭിത്തി കെട്ടിയത് വീടുകൾ ഇല്ലാത്ത ഭാഗത്ത് മാത്രമാണെന്ന് ആക്ഷേപം. ബ്ലാങ്ങാട് ലൈറ്റ് ഹൗസ് മുതൽ, ചേറ്റുവ അഴിമുഖം വരെ കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി തകർന്ന ഭാഗങ്ങൾ 13 വർഷം പിന്നിട്ടിട്ടും തകർന്നു തന്നെ കിടക്കുകയാണ്. വർഷാവർഷം കടൽക്ഷോഭം ഉണ്ടാകുമ്പോൾ വൻ നാശനഷ്ടങ്ങളാണ് സംഭവിക്കാറുള്ളത്. ഈ വർഷം കടൽക്ഷോഭം ഉണ്ടായപ്പോൾ എംപിയും ജില്ലാ കളക്ടറും സ്ഥലം സന്ദർശിക്കുകയും 70 മീറ്റർ നീളത്തിൽ നാല് സ്ഥലങ്ങളിൽ മണൽചാക്ക് നിരത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ വെളിച്ചെണ്ണ പടിക്ക് അല്പം മാറി വീടുകളൊന്നും ഇല്ലാത്ത ഭാഗത്ത് മാത്രമാണ് 70 മീറ്റർ നീളത്തിൽ മണൽചാക്ക് നിരത്തിയത്. ഇപ്പോഴും വേലിയേറ്റ സമയത്ത് ജനവാസ മേഖലകളിലേക്ക് കടൽവെള്ളം കയറുന്നുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ മണൽചാക്കുകൾ നിരത്തൽ ആരംഭിച്ചിട്ടില്ല. കടൽക്ഷോഭത്തിൽ നിന്നും മറ്റും സംരക്ഷിക്കപ്പെടുന്ന രീതിയിൽ വീടുകളും ആൾതാമസവുമുള്ള മേഖലയിൽ അടിയന്തിരമായി മണൽചാക്കുകൾ വിരിച്ച് കടൽഭിത്തി തീർക്കണമെന്ന് നാട്ടുകാർ...

Read More

കശ്മീർ – ബി ജെ പി യുടേത് ഗുണ്ടാ ഭരണം മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കശ്മീർ നെ സംരക്ഷിക്കുക ഭരണഘടന സംരംക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വിവിധ മേഖലകളിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി നേതൃത്വത്തിൽ കേന്ദ്രത്തിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണെന്ന മുദ്രാവാക്യവും പ്രകടനത്തിൽ ഉയർന്നു. ചാവക്കാട് നടന്ന പ്രകടനത്തിൽ ആർ വി അബ്ദുറഹീം, ആർ പി ബഷീർ, ജലീൽ വലിയകത്ത്, ഹനീഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി. ചേറ്റുവ : ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേറ്റുവ കടവിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എംഇഎസ് സെന്റ്റിൽ സമാപിച്ചു. വി.പി.അബ്ദുൾ ലത്തീഫ് ഹാജി, അബ്ദുൾകലാം പുല്ലറക്കത്ത്, റൗഫ് കിഴക്കുംപുറം, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സിദ്ധിഖ്, സെക്രട്ടറി റാഫി, റഷീദ് ചേറ്റുവ, ആരിഫ് ചിന്നക്കൽ, മുഹമ്മദുട്ടി, സുമയ്യ സിദ്ധിഖ്, വനിത ലീഗ് മെമ്പർ ഓമന തുടങ്ങി ഒട്ടനവധി മുസ്ലീം ലീഗ് പ്രവർത്തകർ പ്രകടനത്തിൽ സംബന്ധിച്ചു. പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ...

Read More

അകലാട് വെട്ട് കേസ് – ഒരാൾ അറസ്റ്റിൽ

വടക്കേകാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് മൂന്നൈനിയിൽ താമസിക്കുന്ന വെളിയങ്കോട് സ്വദേശി കപ്പൂരായിൽ ഷരീഫിനെ(34)യാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അകലാട് മൊയ്തീന്‍ പള്ളി പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ എന്ന ഫൈസു(43), പുതുവീട്ടിൽ ഹനീഫ (31) എന്നിവരെ ഷെരീഫ്...

Read More

നൗഷാദ് വധക്കേസ് പ്രതിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി എസ് ഡി പി ഐ

ചാവക്കാട് : പുന്ന നൗഷാദ് വധവുമായി പോലീസ് അറസ്റ്റ് ചെയ്ത എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുബീനെ അന്വഷണ വിധേയമായി പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽനിന്നും സസ്പെന്റ് ചെയ്തതായി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ വാർത്താകുറിപ്പിലൂടെ...

Read More

മാനന്തവാടിയിൽ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശി മരിച്ചു

മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. ചാവക്കാട് ഗുരുവായൂർ കോട്ടപ്പടി സ്വദേശി പുതുശ്ശേരി മാധവൻ നായർ മകൻ മധുസൂദനനാണ് (55) മരിച്ചത്. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ : ശാന്ത. മക്കൾ: ശ്യാമ നന്ദീപ്,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031