Select Page

Day: August 7, 2019

കരാറുകാരനും പഞ്ചായത്തും കൈയൊഴിഞ്ഞു: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിലെ ‘പാചകപ്പുര’ രക്ഷാകർത്തൃസമിതി യാഥാർഥ്യമാക്കി

വെളിയങ്കോട്: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെയുള്ള പാചകപ്പുര യാഥാർഥ്യമായി. ആദ്യം കരാറുകാരനും പിന്നീട് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തും കൈയൊഴിഞ്ഞതോടെയാണ് സ്കൂൾ പി.ടി.എ., എസ്.എം.സി., എം.ടി.എ. കമ്മിറ്റികളുടെ നേതൃത്വത്തിൽ 1,50,000 രൂപ ചെലവിൽ 350 സ്‌ക്വയർ ഫീറ്റ് വരുന്ന പാചകപ്പുര 24 ദിവസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2018 -19 വാർഷിക പദ്ധതി പ്രകാരം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് സ്കൂൾ പാചകപ്പുര നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും നിർമാണം നൗഷാദ് എന്ന കരാറുകാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാണം അനന്തമായി നീളുകയും പലതവണ കരാറുകാരനുമായി പഞ്ചായത്ത് അധികൃതർ സംസാരിച്ചെങ്കിലും നിർമാണം നടത്താൻ സാധ്യമല്ലെന്ന നിലപാടിലായിരുന്നു കരാറുകാരൻ. പിന്നീട് പഞ്ചായത്ത് ഭരണസമിതി കരാർ റദ്ദാക്കുകയും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സ്കൂൾ രക്ഷാകർത്തൃസമിതി ജനകീയമായി നിർമാണം പൂർത്തിയാക്കിയത്. ബുധനാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ പാചകപ്പുര പി.ടി.എ. പ്രസിഡൻറ് എം.എ....

Read More

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ മുലയൂട്ട് കേന്ദ്രം തുറന്നു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പഞ്ചായത്ത്‌ മെമ്പർമാരായ നിതവിഷ്ണുപാൽ, ശരീഫകുന്നുമ്മൽ, പി.എം.മുജീബ്, പി.എ.അഷ്ക്കറലി, പി.വി.ഉമ്മർ കുഞ്ഞി, ഷൈല മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോസഫ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു. ഫോട്ടോ: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ ഫീഡിങ് റൂം ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ബഷീർ...

Read More

കടപ്പുറം കൃഷിഭവൻ അറിയിപ്പ് – നല്ലയിനം തെങ്ങിൻ തൈ വില 50 രൂപ

ചേറ്റുവ: കടപ്പുറം കൃഷിഭവനിൽ നല്ലയിനം wct ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 50രൂപ, TxD ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 125 ആവശ്യമുള്ള കർഷകർ എത്രയും പെട്ടന്ന് കൃഷിഭവനുമായി ബന്ധപെടുക രേഖകൾ ഒന്നും ആവശ്യമില്ല ഫോട്ടോ : കടപ്പുറം കൃഷിഭവനിൽ എത്തിയ നല്ലയിനം തെങ്ങിൻ...

Read More

മിന്നൽ ചുഴി വ്യാപക നാശം-ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു

പുന്നയൂർ : മിന്നല്‍ ചുഴലിയില്‍ മേഖലയിൽ വ്യാപകനാശം. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാടത്ത് ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു. വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നു ഉപ്പുങ്ങല്‍ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന ചമ്മന്നൂര്‍ ചുള്ളിക്കാന്‍ കുന്നിനു സമീപത്തെ 110 കെവി ലൈന്‍ ടവര്‍ ആണ് നിലം പൊത്തിയത്. ചൊവ്വാഴ്ച രാത്രി വീശിയ ചുഴലി കാറ്റില്‍ ഇരുമ്പ് ദണ്ഡുകള്‍ വളഞ്ഞ് നിലംപൊത്തുകയായിരുന്നു.  പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ടവറിനു പകരം മര തൂണുകള്‍ കെട്ടി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കോള്‍ പാടത്തിന്റെ മധ്യഭാഗത്ത് ആയതിനാല്‍ വഞ്ചിയില്‍ കയറിയാണ് അറ്റകുറ്റ പണിക്കായി തൊഴിലാളികള്‍ ടവറിനടുത്തേക്ക് എത്തുന്നത്. മുപ്പതോളം തൊഴിലാളികള്‍ ഇവിടെ ടവറിനു ബദല്‍ സംവിധാനം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ്. വേനല്‍കാലത്ത് പാടത്ത് വെള്ളം വറ്റിയാല്‍ മാത്രമെ ടവര്‍ പുതുക്കി പണിയാന്‍ കഴിയൂ. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്യാമപ്രസാദ്, എക്‌സക്യൂട്ടീവ് എഞ്ചിനീയര്‍ ദിനേശന്‍, മാടക്കത്തറ...

Read More

ജമ്മു കശ്മീർ ജനാധിപത്യ കശാപ്പിനെതിരെ എൽ ഡി എഫ് പ്രതിഷേധ സംഗമം നടത്തി

ചാവക്കാട് : ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ നീക്കം ചെയ്ത നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, കെ.കെ സുധീരന്‍, ഇ.പി സുരേഷ്‌കുമാര്‍, പി.ഐ സൈമണ്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, എ.എച്ച് അക്ബര്‍, എം.ബി ഇക്ബാല്‍, വി.ടി മായാ മോഹനന്‍, എം.ആര്‍ രാധാകൃഷ്ണന്‍, ടി.പി ഷാഹു എന്നിവര്‍ സംസാരിച്ചു. പി കെ സൈതാലിക്കുട്ടി സ്വാഗതം പറഞ്ഞു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി ഹോച്ച്മിന്‍ സെന്റര്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ചാവക്കാട് സെന്ററില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031