Select Page

Day: September 18, 2019

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ മതേതര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഒന്നിക്കണം – എം കെ അസ്സ്ലം

വടക്കേക്കാട് : സംഘ് രാഷ്ട്ര നിർമിതിക്കെ തിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ചുകൊണ്ട് വടക്കേക്കാട് സെന്ററിൽ നടത്തിയ സായാഹ്ന പൊതുപരിപാടി ജില്ല പ്രസിഡന്റ് എം കെ അസ്സ്ലം ഉദ്ഘാടനം ചെയ്തു. തീവ്ര ദേശീയതയും കോർപേറേറ്റ് പിന്തുണയും തെരെഞ്ഞെടുപ്പ് കൃത്രിമത്വവും ഉപകരണമാക്കി 2019 ലോക്സഭാ തെരഞ്ഞെടു പ്പിൽ വീണ്ടും അധികാരത്തിലെത്തിയ സംഘ്പരിവാർ തങ്ങളുടെ തീവ്ര വംശീയ അജണ്ടകൾ അതിവേഗത്തിൽ നടപ്പാക്കുകയാ ണെന്നും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ നേരിടാനും സംഘ് രാഷ്ട്രനിർമിതിക്കെതിരെ മതേതര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഐക്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ജനാധിപത്യം അസ്തമയ ദിശയിലാണ്. എല്ലാ രാഷ്ട്രീയപാർട്ടികളെയും തകർത്തുകൊണ്ട് സമ്പൂർണ വംശീയ ഫാഷിസ്റ്റ് രാജ്യമായി പോകുകയും, അതോടൊപ്പം രാജ്യത്തെ സമ്പദ്ഘടന കോർപറേറ്റുകൾക്ക് സമർപ്പിച്ചുവെന്നും അദ്ദേഹംകുറ്റപ്പെടുത്തി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധി കളായി പി.യതീന്ദ്രദാസ്(കോൺ), വി കെ മുഹമ്മദ് (മുസ്ലിം ലീഗ്), കെ എസ് നിസാർ (ഫ്രറ്റേണിറ്റി )എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി ആർ ഹനീഫ...

Read More

പുന്നയൂർ പഞ്ചായത്ത് രണ്ടായി വിഭജിക്കണം : എസ് ഡി പി ഐ

പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന്ന് വിഭജനം അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അടുത്ത വാര്‍ഡ് വിഭജനത്തോടെ കൂടുതല്‍ വാര്‍ഡുകളുണ്ടാവുമെന്നിരിക്കെ വിഭജനം അനിവാര്യമാണ്. പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് പഞ്ചായത്ത് വിഭജിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലനടപടികള്‍ ഉണ്ടാവണം. പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള മാനദണ്ഡം ശരാശരി ജനസംഖ്യ 27430 ഉം വാര്‍ഷിക വരുമാനം 50 ലക്ഷവുമാണെങ്കില്‍ 2011 ലേ ജനസംഖ്യകണക്കെടുപ്പ് പ്രകാരം പുന്നയൂര്‍ പഞ്ചായത്തില്‍ ജനസംഖ്യ 45000ല്‍ അധികവും വരുമാനം 50 ലക്ഷത്തിന് മുകളിലുമാണ്. മാത്രമല്ല തീരപ്രദേശത്ത് കഴിയുന്ന നിവാസികള്‍ പഞ്ചായത്ത് ഓഫിസിലേക്കും മൃഗാശുപത്രിയിലേക്കും പോകുന്നതിനു ദേശീയപാതയും കനോലി കനാലും കടക്കണം. ദേശീയപാത വികസനം സാധ്യമായാല്‍ കൂടുതല്‍ പ്രയാസകരമാവും. കൂടാതെ കിഴക്കന്‍ പ്രദേശത്തു നിവസികള്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് വേഗത്തില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
« Aug   Oct »
1234567
891011121314
15161718192021
22232425262728
2930