വടക്കേക്കാട് : സംഘ് രാഷ്ട്ര നിർമിതിക്കെ തിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ചുകൊണ്ട് വടക്കേക്കാട് സെന്ററിൽ നടത്തിയ സായാഹ്ന പൊതുപരിപാടി
ജില്ല പ്രസിഡന്റ് എം കെ അസ്സ്ലം ഉദ്ഘാടനം ചെയ്തു.
തീവ്ര ദേശീയതയും കോർപേറേറ്റ് പിന്തുണയും തെരെഞ്ഞെടുപ്പ് കൃത്രിമത്വവും ഉപകരണമാക്കി 2019 ലോക്സഭാ തെരഞ്ഞെടു പ്പിൽ വീണ്ടും അധികാരത്തിലെത്തിയ സംഘ്പരിവാർ തങ്ങളുടെ തീവ്ര വംശീയ അജണ്ടകൾ അതിവേഗത്തിൽ നടപ്പാക്കുകയാ
ണെന്നും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ
നേരിടാനും സംഘ് രാഷ്ട്രനിർമിതിക്കെതിരെ മതേതര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഐക്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ജനാധിപത്യം അസ്തമയ ദിശയിലാണ്. എല്ലാ രാഷ്ട്രീയപാർട്ടികളെയും തകർത്തുകൊണ്ട് സമ്പൂർണ വംശീയ ഫാഷിസ്റ്റ് രാജ്യമായി പോകുകയും, അതോടൊപ്പം രാജ്യത്തെ സമ്പദ്ഘടന കോർപറേറ്റുകൾക്ക് സമർപ്പിച്ചുവെന്നും അദ്ദേഹംകുറ്റപ്പെടുത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധി കളായി പി.യതീന്ദ്രദാസ്(കോൺ), വി കെ മുഹമ്മദ് (മുസ്ലിം ലീഗ്), കെ എസ് നിസാർ
(ഫ്രറ്റേണിറ്റി )എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി ആർ ഹനീഫ അധ്യക്ഷത വഹിച്ചു.
പാർട്ടിയുടെ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എച്. റസാഖ്  സ്വാഗതവും ഒ കെ റഹീം നന്ദിയും പറഞ്ഞു.