ചാവക്കാട് : പുന്ന നൗഷാദ് വധക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി പി.ഐ പ്രവർത്തകൻ ചെറുതുരുത്തി സ്വദേശി അർഷദാണ് കീഴടങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനെന്ന കാരി ഷാജി–49, ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ (കറുപ്പംവീട്ടിൽ) ഫൈസൽ (37), എസ്.ഡി.പി.ഐ പ്രവർത്തകനായ ചാവക്കാട് നാലാംകല്ല് സ്വദേശി മുബീൻ(26), പോപ്പുലർ ഫ്രണ്ട് മന്ദലംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ(37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് കരിപ്പയിൽ ഫാമിസ് (43) എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റു പ്രതികൾ. ജൂലൈ 30നാണ് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. നൗഷാദ് അടുത്ത ദിവസം രാവിലെ മരണത്തിനു കീഴടങ്ങി.