Select Page

Day: October 5, 2019

ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

ചാവക്കാട് : ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു. നിരവധി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. കടപ്പുറം കറുകമാട് മേഖലയിലാണ് ഇന്ന് രാത്രി എട്ടോടെയുണ്ടായ ശക്തമായ മിന്നൽ നാശം വിതച്ചത്. കറുകമാട് പള്ളിക്ക് പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടു പറമ്പിലെ തെങ്ങാണ് കത്തിയത്. മേഖലയിൽ ഒട്ടേറെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിന്നലിൽ കത്തിനശിച്ചു. ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ മൊബൈൽ ഫോൺ തുടങ്ങിയവയാണ് നശിച്ചത്. വൈദ്യുതിയും...

Read More

ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരം ആശാ ശരത്തിന്

എരമംഗലം: സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്‌മരണയിൽ പ്രവർത്തിക്കുന്ന ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. തൻറെ കഴിവും പ്രശസ്തിയും ഉപയോഗപ്പെടുത്തി ജീവകാരുണ്യ സന്നദ്ധ സേവനമേഖലകളിൽ നടത്തിയ മാതൃകാ പ്രവർത്തനം പരിഗണിച്ചാണ് ആശാ ശരത്തിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. 22,222 രൂപയും പ്രശസ്‌തിപത്രവും ശില്പവും പുരസ്കാരം. എഴുത്തുകാരൻ പി. സുരേന്ദ്രൻ, പ്രൊഫ.വി.കെ. ബേബി, ഡോ. റിജാസ് കല്ലടത്തേൽ എന്നിവരങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ഷാജി കാളിയത്തേൽ ചെയർമാനായ ഇ. മൊയ്‌തു മൗലവി ട്രസ്റ്റും ഫാദർ ഡേവീസ് ചിറമ്മേൽ ചെയർമാനായ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നുനടപ്പാക്കുന്ന ‘കാരുണ്യവും കരുതലും’ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്‌ച 2.30 -ന് എരമംഗലത്ത് നടക്കും. പ്രസ്‌തുത വേദിയിൽ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ കർമശ്രേഷ്‌ഠ പുരസ്കാരം ആശാ ശരത്തിന് സമർപ്പിക്കും. ഫോട്ടോ : – ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരജേതാവ്...

Read More

പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലാണ് വീണ്ടും ആട് ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം വിവരമറിയിച്ചിട്ടും പുന്നയൂർ പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ഫൈസൽ തങ്ങൾ മന്ത്രിയുൾപ്പടെയുളളവർക്ക് പരാതി അയച്ചിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം ജില്ലാ ജന്തുരോഗ നിയന്ത്രണ വിഭാഗത്തിൽ നിന്നു എപിഡമിയോളജിസ്റ്റ് ഡോ.വി.ആർ. ധന്യയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പുന്നയൂരിലെത്തിയത്. ശനിയാഴ്ച്ച ചത്ത ആടിനെ സംഘം പോസ്റ്റ്മോർട്ടം ചെയ്തു. വിരകളുൾപടെയുള്ള രോഗങ്ങൾ ബാധിച്ചാണ് ആടുകൾ ചാകുന്നതെന്നും വിശദ വിവരം ലാബ് റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്നും ഡോ. ധന്യ പറഞ്ഞു. രോഗ ലക്ഷണമുള്ള അടുകളെ മാറ്റി കെട്ടണമെന്നറിയിച്ച സംഘം എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണയും സഹായവും ഉറപ്പ് നൽകി. ഫോട്ടോ: തെക്കേപുന്നയൂരിൽ ഫൈസൽ തങ്ങളുടെ ഫാമിൽ ചത്ത ആടിനെ ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ.വി.ആർ. ധന്യയുടെ...

Read More

പാസ്സ് വേർഡ് ട്യൂണിങ് – സപ്തദിന ക്യാമ്പിലേക്ക് മണത്തല സ്കൂളിൽ നിന്നും രണ്ടു വിദ്യാർഥിനികൾ

ചാവക്കാട് : കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന് കീഴിൽ പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്നും ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണത്തല സ്കൂളിലെ രണ്ടു വിദ്യാർഥികൾ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനി ജിംഷിദയും സയൻസ് വിഭാഗം വിദ്യാർത്ഥിനി എം.എൽ മിൽക്കയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സ്യതൊഴിലാളിയായ ചാവക്കാട് ബ്ലാങ്ങാട് താഴത്ത് സലാഹുദ്ദീന്റെയും ഫാത്തിമയുടെയും മകളാണ് ടി.എസ് ജിംഷിദ. മുതുവട്ടൂർ സ്വദേശിയായ ലോറൻസ്-മേരി ദമ്പതികളുടെ മകളാണ് മിൽക്ക. നവംബർ 11 മുതൽ 18 വരെ നടക്കുന്ന ക്യാമ്പിൽ ഇവരടങ്ങുന്ന വിദ്യാർത്ഥി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2019
S M T W T F S
« Sep   Nov »
 12345
6789101112
13141516171819
20212223242526
2728293031