പെട്രോൾ പമ്പുടമ വധം – അറസ്റ്റ് രേഖപ്പെടുത്തി

ഗുരുവായൂർ  : പെട്രോള്‍ പമ്പ്ഉടമ കൈപ്പമംഗലം കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. ചുളിങ്ങാട്, കല്ലിപറമ്പില്‍ അനസ് ( 20). കുറ്റിക്കാട് ജോസ് മകന്‍ സിയോ ( 20), കൈപമംഗലം കുന്നത്ത് വീട്ടില്‍അബൂബക്കര്‍ മകന്‍ അന്‍സാര്‍ (21) എന്നിവരേയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കൈപ്പമംഗലത്തുള്ള തന്റെ പെട്രോ ള്‍ പമ്പില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി ബൈക്കിലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. കാറുമായി ഇടവഴിയിലൂടെ പോകുമ്പോള്‍ അക്രമി സംഘം കാറിനു പുറകില്‍ ബൈക്ക് ഇടിച്ചു. ബൈക്കില്‍ നിന്നും താഴെ ഇറങ്ങിയ അനസ് പരിക്കേറ്റത് പോലെ നിലത്ത് കിടന്ന് പിടഞ്ഞു അപകടം പറ്റിയതായി അഭിനയിച്ചു. സംഭവം കണ്ട് കാറില്‍നിന്നിറങ്ങിയ മനോഹരന്‍ എന്തുപറ്റി എന്ന് ചോദിച്ചു അവരുടെ അടുത്തെത്തിയ ഉടനെ മൂവരും ചാടിയെഴുന്നേറ്റ് മനോഹരന്റെ വായപൊത്തി കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് ടാപ്പ് ചുറ്റി കാറിലേക്കിട്ടു. പിന്നീട് ഇവര്‍ തോക്കുചൂണ്ടി പണം ആവശ്യപെട്ടു. എന്നാല്‍ മനോഹരന്‍...

Read More