mehandi new

പെട്രോൾ പമ്പുടമ വധം – അറസ്റ്റ് രേഖപ്പെടുത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

ഗുരുവായൂർ  : പെട്രോള്‍ പമ്പ്ഉടമ കൈപ്പമംഗലം കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. ചുളിങ്ങാട്, കല്ലിപറമ്പില്‍ അനസ് ( 20). കുറ്റിക്കാട് ജോസ് മകന്‍ സിയോ ( 20), കൈപമംഗലം കുന്നത്ത് വീട്ടില്‍അബൂബക്കര്‍ മകന്‍ അന്‍സാര്‍ (21) എന്നിവരേയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കൈപ്പമംഗലത്തുള്ള തന്റെ പെട്രോ ള്‍ പമ്പില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി ബൈക്കിലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. കാറുമായി ഇടവഴിയിലൂടെ പോകുമ്പോള്‍ അക്രമി സംഘം കാറിനു പുറകില്‍ ബൈക്ക് ഇടിച്ചു. ബൈക്കില്‍ നിന്നും താഴെ ഇറങ്ങിയ അനസ് പരിക്കേറ്റത് പോലെ നിലത്ത് കിടന്ന് പിടഞ്ഞു അപകടം പറ്റിയതായി അഭിനയിച്ചു. സംഭവം കണ്ട് കാറില്‍നിന്നിറങ്ങിയ മനോഹരന്‍ എന്തുപറ്റി എന്ന് ചോദിച്ചു അവരുടെ അടുത്തെത്തിയ ഉടനെ മൂവരും ചാടിയെഴുന്നേറ്റ് മനോഹരന്റെ വായപൊത്തി കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് ടാപ്പ് ചുറ്റി കാറിലേക്കിട്ടു. പിന്നീട് ഇവര്‍ തോക്കുചൂണ്ടി പണം ആവശ്യപെട്ടു. എന്നാല്‍ മനോഹരന്‍ പമ്പില്‍ നിന്നും പണം എടുത്തിരുന്നില്ല. പോക്കറ്റില്‍ കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കാറില്‍ എല്ലായിടത്തും പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ഇതോട ശ്വാസം മുട്ടിച്ച് കൊലപെടുത്തുകയായിരുന്നു.
പിന്നീട് കാറുമായി തുറവൂര്‍ കളമശ്ശേരി ചാലക്കുടി ചാവക്കാട് മേഖലയില്‍ കറങ്ങി ഗുരുവായൂരിനടുത്ത് ഒരു പഴയ കെട്ടിടത്തിനു സമീപം മൃതദേഹം ഉപേക്ഷിച്ചു.
മിസ്സിംഗ് കേസില്‍ പുലര്‍ച്ചെ തന്നെ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഗുരുവായൂര്‍ പോലീസ് അജ്ഞാതമൃതദേഹം കണ്ടെത്തുന്നത്.
മരിച്ചയാളെതിരിച്ചറിഞ്ഞതോടെ പ്രത്യേക അന്വേഷണം സംഘം നടത്തിയ നീക്കമാണ് പ്രതികളെ വേഗത്തിൽ പിടികൂടാനായത്.
ഗുരുവായൂരില്‍നിന്ന് കാറുമായി കടന്ന പ്രതികള്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പര്‍ക്കിംഗില്‍ കാര്‍ ഉപേക്ഷിച്ച് ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഉപേക്ഷിച്ച കാര്‍ പൊലീസ് സംഘം കസ്റ്റഡിയി ലെടുത്തിട്ടുണ്ട്.
പ്രവാസത്തിന്റ ആദ്യ കാലങ്ങളിൽ തന്നെ കടല്‍ മാര്‍ഗം ഗള്‍ഫിലെത്തിയ മനോഹരന്‍ 45 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്തു. പിന്നീട് നാട്ടിലെത്തി പെട്രോള്‍ പമ്പ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് പൊലീസിനൊപ്പം നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പമ്പിലെമുഴുവന്‍ പെട്രോളും നല്‍കിയ വ്യക്തിയാണ് കൊല്ലപ്പെട്ട മനോഹരന്‍
മധ്യമേഖല ഡിഐജി എസ് സുരേന്ദ്രന്‍ ഐപിഎസ്, തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഇ കെ പി കുമാരന്‍ ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, വാടാനപ്പള്ളി എസ് ഐ കെ ആര്‍ ബിജു, കൈപ്പമംഗലം എ എസ് ഐ മാരായ ജയേഷ് ബാലന്‍, പിജി അനൂപ്, റൂറല്‍ ക്രൈബ്രാഞ്ച് എസ് ഐ എം പി മുഹമ്മദ്‌റാഫി. സീനിയര്‍ സി പി ഒമാരായ സി ഒ ജോബ്, എം കെ ഗോപി, സൂരജ് വി ദേവ്, ഷഫീര്‍, ബാബു, ഇ എസ് ജീവന്‍, മാനുവല്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.