കുന്ദംകുളത്ത് ചത്ത നായയുടെ ജഡം തിന്ന് യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

കുന്നംകുളം: തൃശൂർ കുന്നംകുളം പാറന്നൂരിൽ വഴിയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ദാരുണ സംഭവം. ആളൊഴിഞ്ഞ റോഡരികിൽ ചത്തുകിടന്ന നായയുടെ ജഡം യുവാവ് പച്ചയ്ക്ക് കടിച്ചുമുറിച്ച് ഭക്ഷിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളാണ് ഈ ദയനീയ കാഴ്ച കണ്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. തൃശൂർ കുന്നംകുളം പാറന്നൂരിൽ.

പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും കടുത്ത മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണെന്ന് ചിത്രത്തിൽ വ്യക്തമാണ്.
കടുത്ത വിശപ്പ് മൂലമാണോ അതോ തെറ്റിയ മാനസികനില കാരണമാണോ യുവാവ് ഈ അവസ്ഥയിലായതെന്ന ആശങ്കയിലാണ് പ്രദേശം. തെരുവിൽ അലഞ്ഞുതിരിയുന്ന ഇയാൾ സ്വന്തം ജീവന് തന്നെ ഭീഷണിയാകാൻ സാധ്യതയേറെയാണ്.
യുവാവിനെ എത്രയും വേഗം കണ്ടെത്തി അടിയന്തര ചികിത്സയും സംരക്ഷണവും നൽകാൻ അധികൃതരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments are closed.