യൂത്ത് ഫ്രണ്ട്സ് ക്ലബ് കഴുത്താക്കൽ റിസ്‌വാൻ ഉമ്മറിനെ ആദരിച്ചു

ഒരുമനയൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ റിസ്‌വാൻ ഉമ്മറിനെ യൂത്ത് ഫ്രണ്ട്സ് ക്ലബ് കഴുത്താക്കലിന്റെ നേതൃത്വത്തിൽ ആദരിച്ചു.കോഴിക്കോട് നടന്ന 68-ാമത് സംസ്ഥാന കായികമേളയിൽ കേരള സ്കൂൾ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിലെ ബിലോ 14 മിക്സഡ് സ്റ്റാൻഡിംഗ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് റിസ്‌വാൻ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയത്.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ് റിസ്‌വാനെ ആദരിച്ചു. വൈ എഫ്പ്ര സി സിഡന്റ് കെ.വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതം ആശംസിച്ചു. അഞ്ചാം വാർഡ് മെമ്പർ ഹഫ്സത്ത് അഷറഫ്, ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ. ഫസലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ പി.ടി. മുഹമ്മദ് കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. അബ്ദുൽ മജീദ്, കെ.വി. ജാഫർ, എ.വി. അലി, അഷറഫ് പുന്ന, മുഹമ്മദുണ്ണി, നൂർജ ഹനീഫ, ഷമീറ അഷറഫ്, നസീറ ഉമ്മർ എന്നിവർ നേതൃത്വം നൽകി. ഇ.കെ. അബ്ദുൽ റസാഖ് നന്ദി രേഖപ്പെടുത്തി.




Comments are closed.