ഗുരുവായൂർ : പെട്രോൾ പമ്പുടമയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുടമകൾ നാളെ പ്രതിഷേധ ദിനം ആചരിക്കും. തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലൻ അറിയിച്ചു.
കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ കെ മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ മൂന്നുമുറി ഫ്യൂവൽസ് പെട്രോള്‍ പമ്പ് ഉടമസ്ഥനാണ് മനോഹരൻ.
ഗുരുവായൂർ പുത്തമ്പല്ലി രാജ പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യരത്നം ഔഷധ ശാലക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.