ഗുരുവായൂർ : പമ്പുടമയുടെ കൊലപാതകം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പമംഗലം കോഴിപ്പറമ്പിൽ മനോഹരനെയാണ് ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ പമ്പിൽ നിന്നും വാഹനമെടുത്ത് പോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കൈപ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. മനോഹരൻ സഞ്ചരിച്ചിരുന്ന കാർ കാണാതായത് മലപ്പുറം അങ്ങാടിപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ മനോഹരന്റെ മരണം കൊലപാതകമാണെന്നും, ശ്വാസം മുട്ടിച്ചാണ് മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.