Select Page

Day: November 8, 2019

ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി

ചാവക്കാട് : സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ രഹസ്യമൊഴി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, സ്ത്രീയുടെ അന്തസ്സിന് മാനഹാനി വരുത്തിയതുമായ 354 (ഡി), ഐ.പി.സി 509, പോലീസ് ആക്ട് 120 വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. 2017 മുതൽ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ ഷൂട്ടിംഗ് സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതായുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ചാവക്കാട് കോടതി മജിസ്ട്രേട്ട് മുമ്പാകെ 164 പ്രകാരമാണ് മഞ്ജു മൊഴി നൽകിയത്. നേരത്തെ പരാതിയിൽ പറഞ്ഞതും, പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയും തന്നെയാണ് കോടതിയിലും ആവർത്തിച്ചതെന്നാണ് വിവരം. ഉച്ച കഴിഞ്ഞ് രണ്ടരയോടെ കോടതിയിലെത്തിയ മഞ്ജുവിൽ നിന്നും മൂന്നോടെ അടച്ചിട്ട കോടതിയിൽ മൊഴിയെടുത്തു. ഇന്ന് വൈകീട്ട് അഞ്ച് വരെ മൊഴിയെടുപ്പ് തുടർന്നു. കഴിഞ്ഞ ഞായറാഴ്ച ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരിൽ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതിൽ ഡിജിറ്റൽ തെളിവുകളുൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഗുരുതര...

Read More

ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂത്തിയായതോടെ നാളെ രാവിലെ ഒമ്പത് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കെ.വി അബ്ദുൾഖാദർ എം.എൽ.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഒരുമനയൂർ പെട്രോൾ പമ്പിൽ മുന്നിൽ നിന്നും കരുവാരകുണ്ട് വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചത്. റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് മൂന്നാംകല്ല്-അഞ്ചങ്ങാടി-ബ്ലാങ്ങാട് വഴിയാണ് ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നത്. ചേറ്റുവ മുതൽ മണത്തല വരെയും എടക്കഴിയൂർ മുതൽ കാപ്പിരിക്കാട് വരെയും ആധുനിക രീതിയിലുള്ള റോഡ് നിർമ്മാണത്തിന് 10.5 കോടി രൂപ അനുവദിച്ചതായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണത്തല മുതൽ എടക്കഴിയൂര്‍ വരെയുള്ള നിർമ്മാണത്തിന് ഒരു വർഷം മുൻപ് തന്നെ ടെണ്ടർ...

Read More

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു – ഭർത്താവ് അറസ്റ്റിൽ

ഗുരുവായൂർ : നെന്മിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് സ്വദേശിനി വിജയ(52) ക്കാണ് പരിക്കേറ്റത്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മിനി ബലറാം ക്ഷേത്രത്തിനു സമീപം കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തലക്ക് പരിക്കേറ്റ വിജയയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
« Oct    
 12
3456789
10111213141516
17181920212223
24252627282930