Select Page

Month: November 2019

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

ചാവക്കാട്  : ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ (വ്യാഴം) യു.ഡി.എഫ് ഹര്‍ത്താല്‍. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ചെയർമാൻ ആർ.വി അബ്ദു റഹീം, കൺവീനർ കെ നവാസ് എന്നിവർ...

Read More

ചാവക്കാട് സംഘർഷം : പോലീസും കോൺഗ്രസ്സ് പ്രവർത്തകരും ഏറ്റുമുട്ടി

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നേതാക്കളടക്കം നിരവധി പേർക്ക് പരിക്ക്. വി.ഡി സതീശൻ എം.എൽ.എ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലേയായിരുന്നു...

Read More

നാ​ലു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു ​പേ​ർ​ക്കു പ​രി​ക്ക്

ഗുരുവായൂർ : തെക്കേനടയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ശരത് (29), മുതുവട്ടൂർ ഓട്ടോപാർക്കിലെ ഡ്രൈവർ വാകയിൽ ജോബി (42), യാത്രക്കാരൻ ഒരുമനയൂർ സ്വദേശി വെള്ളത്തേരി സജീവ്(37) എന്നിവർക്കാണു പരിക്കേറ്റത്. പഞ്ചാരമുക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ മഹാരാജ ജംഗ്ഷനിൽനിന്ന് ഇന്നർ റിംഗ് റോഡിലേക്കു കടക്കുന്നതിനിടെ മറ്റുവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ...

Read More

താലൂക്ക് ആശുപത്രിയിൽ ആക്രമണം. നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കുനേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം.    ഇന്നലെ രാത്രിയിൽ കടപ്പുറം അഞ്ചങ്ങാടിയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ    പരിക്കേറ്റവരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട് കടപ്പുറം അഞ്ചങ്ങാടി  അക്ഷര,  ഗ്രാമവേദി എന്നീ ക്ലബ്ബ്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.  രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള പാർട്ടി ഇടപെടലാണ് പ്രശ്നം രൂക്ഷമാക്കിയതെന്നു നാട്ടുകാർ...

Read More

എടക്കഴിയൂർ മഹല്ല് കമ്മിറ്റി നബിദിന റാലി സംഘടിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. എടക്കഴിയൂർ ജുമാ മസ്ജിദ് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് മുദരിസ് ബഷീർ മദനി നീലഗിരി, മഹല്ല് പ്രസിഡന്റ് എൻ കെ മുഹമ്മദ് ഹാജി മംഗല്യ, സെക്രട്ടറി കെ വി മൊയ്‌ദുട്ടി ഹാജി, വി സിദീഖ് ഹാജി, എ അസീസ്, എ മൊയ്‌ദുട്ടി ഹാജ, ആർ വി മുഹമ്മദ് കുട്ടി, കെ കെ ഹംസക്കുട്ടി, പി ഹംസ ഹാജി, വി പി മൊയ്‌ദു ഹാജി, ഇസ്മായിൽ ഹാജി, പുളിക്കൽ റിയാസ് എന്നിവർ നേതൃത്വം നൽകി. മഹല്ലിലെ ഈവനിൽ ഉലൂം മദ്രസ്സ, അൻസാറുൽ ഇസ്ലാം മദ്രസ്സ, കാദിരിയ മദ്രസ്സ തുടങ്ങിയ മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ്ഫു, സ്‌കൗട്ട് എന്നിവയും റാലിയിൽ അണിനിരന്നു. പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി മഹല്ലിലെ വിവിധ ഭാഗങ്ങളായ അതിർത്തി, തെക്കേ മദ്രസ, കാജാ, പഞ്ചവടി തുടങ്ങിയ സ്ഥലങ്ങളിലെ ഡ്രൈവര്മാരുടെയും, സാംസ്‌കാരിക...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930