Select Page

Day: November 9, 2019

സൂഫി ഓണ്‍ലൈന്‍ മാഗസിന്‍ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : സൂഫി ദര്‍വേശുകളുടെ പാരമ്പര്യമുള്ള ചാവക്കാട്ടെ തീരദേശത്ത് നിന്ന് അകമീയം എന്ന പേരില്‍ ഒരു സൂഫി ഓണ്‍ലൈന്‍ മാഗസിന് തുടക്കം കുറിച്ചു. കുറ്റിപ്പുറം ജാഫര്‍ സഖാഫ് തങ്ങള്‍ മാഗസിന് ഉദ്ഘാടനം ചെയ്തു. അകലാട് മെഹന്തിഗാര്‍ഡന്‍ അല്‍സാക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ നാസര്‍ മാലിക്ക്, ബക്കര്‍ തെക്കാത്ത്, എ.എം അലാവുദ്ദീന്‍, കാസിം സയിദ്, അലി ആസാദ്, മായിന്‍കുട്ടി അണ്ടത്തോട്, നസീര്‍ വടക്കേകാട് എന്നിവർ സംസാരിച്ചു. നബീല്‍ മുഹമ്മദലി സ്വാഗതവും ഷമീര്‍ എടക്കഴിയൂര്‍ നന്ദിയും പറഞ്ഞു. എഴുത്തുകാരനും ചിന്തകനുമായ സൈനുദ്ദീന്‍ മന്ദലാംകുന്നാണ് അകമീയത്തിന്റെ ചീഫ്...

Read More

സുമ മോളെ അനിൽ അങ്ങെടുത്തു : ജീവിതത്തിലേക്ക്

ലിജിത് തരകൻ ഗുരുവായൂര്‍: ജീവിതത്തോട് പൊരുതി നിൽക്കുന്ന സുമമോൾക്ക് ഇനി അനിൽ തുണയായുണ്ടാകും. സുമ മോളെ അനിൽ അങ്ങെടുത്തു; തൻറെ ജീവിതത്തിലേക്ക്…. പാലക്കാട് പല്ലശന ഒഴുവുപാറ തെക്കേമാങ്ങോട് അപ്പുവിൻറെ മകൻ അനിൽകുമാറും കാവശേരി നടക്കാവ് പല്ലത്ത് വീട്ടിൽ വാസുവിൻറെ മകൾ സുമമോളും ഇന്ന് രാവിലെ ഗുരുവായൂർ ടൗൺ ഹാളിൽ കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്ന ശേഷിക്കാരുടെ സമൂഹ വിവാഹ ചടങ്ങിൽ ഒന്നായി. അരക്ക് താഴെ ചലന ശേഷിയില്ലാത്ത സുമയെ ശാരീരിക അവശതകളൊന്നുമില്ലാത്ത അനിൽ എന്തുകൊണ്ട് ജീവിത സഖിയാക്കി? ‘സഹതാപം കൊണ്ടല്ല, മറിച്ച് ജീവിതത്തോട് സുമ പുലർത്തുന്ന സമീപനമാണ് തന്നെ ആകർഷിച്ചത്’ ടൈൽസ് പണിക്കാരനായ അനിൽ പറയുന്നു. മൂന്ന് വർഷം മുമ്പ് പ്ലസ് ടു തുല്യത പരീക്ഷയുടെ പരിശീലന ക്ലാസിലാണ് ആദ്യമായി സുമയെ കാണുന്നത്. ഭിന്ന ശേഷിക്കാർക്ക് ഓടിക്കാവുന്ന വാഹനത്തിലാണ് സുമ ക്ലാസിൽ വന്നിരുന്നത്. സുമ കൊമേഴ്സും അനിൽ ഹുമാനിറ്റീസുമായിരുന്നു വിഷയങ്ങൾ. പഠനത്തോടൊപ്പം ഇവരുടെ സൗഹൃദവും ദൃഢതയാർജ്ജിച്ചു. ബന്ധുക്കളിൽ ചിലർ ആദ്യം...

Read More

45 മത് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട്

ചാവക്കാട് : 45 മത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പരിപാടിയിൽ മുന്നോറോളം മത്‌സരാർത്ഥികൾ പങ്കെടുക്കും. ബുധനാഴ്ച്ച നടക്കുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറോട് കൂടി മൂന്നു മാസം നീണ്ടു നിൽക്കുന്ന ആരോഗ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സൈക്കിൾ റാലി, മാരത്തോൺ, പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ, കനോലികനാൽ സംരക്ഷണ യാത്ര, ജീവിത ശൈലീ രോഗ ബോധവൽക്കരണം, ലഹരിവിരുദ്ധ പ്രചരണം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്നെസ് സെന്ററിന്റെ അഞ്ചാം വാര്ഷികത്തോടനുബന്ധിച്ചാണ് മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പിന് ചാവക്കാട് ആതിഥേയത്വം വഹിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. തൃശൂർ ഡിസ്ട്രിക്ട് ബോഡിബില്ഡിങ് അസോസിയേഷൻ പ്രസിഡന്റ് ഷഹീർ, സെക്രട്ടറി റഫീഖ് കെ എം, നഹാസ് വി നാസർ(എച്ച് എസ്...

Read More

‘കാരയ്ക്കാ മിഠായികൾ ‘ പ്രകാശനം ചെയ്തു

ചാവക്കാട് : മണത്തല എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ പുസ്തകം ‘കാരയ്ക്ക മിഠായികൾ ‘ പ്രകാശനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ സാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ മാടവന ബാലകൃഷ്ണപിള്ളക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തേക്കിൻകാട് ജോസഫ്, പോൾ മണലിൽ, എന്നിവർ പുസ്തക പരിചയം നടത്തി. കെ മോഹനൻ അദ്ധ്യക്ഷത...

Read More

വിവാഹ പൂർവ്വ കൗൺസിലിംഗ് കോഴ്സ്

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ,ജില്ലാ സെക്രട്ടറി എ.കെ. അബ്ദുൽ റഹ്മാൻ, അഡ്വ: കെ.എസ്.എ. ബഷീർ, ഹാരിസ് കെ.മുഹമ്മദ്, ബദറുദ്ദീൻ ഗുരുവായൂർ, എ. ബീരാവു തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് റാഫി “റിലേഷൻഷിപ് ഓഫ് ഇൻലോസ് ” എന്ന വിഷയത്തിലും വൈവാഹിക ജീവിതത്തിലെ നിയമ വശങ്ങൾ അഡ്വ: ഹഖും...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930