ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ച – വെടിയുണ്ട കണ്ടെത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷ വീഴ്ച. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം എണ്ണുന്നതിന് വേണ്ടി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ബാലസ്റ്റിക് വിദഗ്ദര്‍ വിശദ പരിശോധന നടത്തിയാലെ ഏതു തരം തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണെന്ന് തിരിച്ചറിയാനാകൂ. കോടികള്‍ ചിലവാക്കി മെറ്റല്‍ ഡിക്ടറ്ററുകളും സ്കാനറുകളും സ്ഥാപിച്ചിട്ടുള്ളത് ഇത്തരം വസ്തുക്കള്‍ ക്ഷേത്രത്തിനകത്ത് എത്താതിരിക്കാന്‍ വേണ്ടിയാണ്. വലിയ ഭീകരാക്രമണ ഭീഷണികള്‍ നേരിടുന്ന ക്ഷേത്രം കൂടിയാണ് ഗുരുവായൂര്‍. കോടികള്‍ ചിലവഴിച്ച് ആധുനിക യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ചെങ്കിലും സ്കാനറുകള്‍ ഒന്നും തന്നെ പ്രവര്‍ത്തന ക്ഷമമല്ല എന്നാണ് പോലിസ്...

Read More