Select Page

Day: November 14, 2019

മതങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് മതേതര  രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല – കെ വേണു

ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്‌പ്പെടുന്നത് മതേതര ജനാധിപത്യ രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഫാസിസം  അതിന്റെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ഭയപ്പെടുത്തി വരുതിയിലാക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിനെ വിമര്‍ശിക്കുന്നവരെ നിഷ്‌കാസനം ചെയ്തു കൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് വിധി അക്രമികളെ അംഗീകരിക്കുന്നതാണ്. മതേതര രാജ്യത്ത് ഇങ്ങിനെ പാടില്ലാത്തതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇപ്പോള്‍ ഫാസിസമാണുള്ളത്. പിണറായി വിജയന്‍ ഇറക്കുന്ന സര്‍ക്കുലര്‍ താഴെ തട്ടില്‍ നടപ്പാക്കുന്നു. രാജ്യത്തെ ഫാസിസത്തെ തടയാന്‍ സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിനേകഴിയൂ. ഇന്ത്യയില്‍ എല്ലാ ബൂത്തിലും സാനിധ്യമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ബി.ജെ.പിക്ക് പോലും അങ്ങിനെ കഴിയില്ല. മതാധിഷ്ഠിത പാര്‍ട്ടിയായിട്ടും ലീഗിന്റെ നയങ്ങങ്ങളും നിലപാടുകളും തികച്ചും മതേതര സ്വഭാവമുള്ളതാണ്. അത് കൊണ്ടാണ് ബഹുസ്വര സമൂഹത്തില്‍ ലീഗിന് അംഗീകാരം ലഭിക്കുന്നത്.  കോണ്‍ഗ്രസ്സും...

Read More

മണി ചാവക്കാടിനു കുരുന്നുകളുടെ ആദരം

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചിത്ര കലാകാരനായ മണി ചാവക്കാടിനെ ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ മണി ചാവക്കാടിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചത്. ചിത്രകലാരംഗത്ത് താല്പര്യമുള്ള ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് അദ്ദേഹത്തെ സന്ദർശിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തത്. മണി ചാവക്കാട് ചിത്രകലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരും...

Read More

ജില്ല സ്കൂൾ കലോത്സവത്തിൽ ഇടത് ജനപ്രതിനിധികൾക്ക് അവഗണന

ഗുരുവായൂർ : ഗുരുവായൂരിൽ നനവംബർ 19ന് ആരംഭിക്കുന്ന ജില്ല കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളിൽ ഇടത് ജനപ്രതിനിധികളെ അവഗണിച്ചു. സംഘാടക സമിതി രൂപീകരണത്തിനും ലോഗോ പ്രകാശനത്തിനുമെല്ലാം ഉദ്ഘാടകൻ ടി എൻ പ്രതാപൻ എം.പിയായിരുന്നു. എം.പിക്ക് വേണ്ടി മണിക്കൂറുകളോളമാണ് കുട്ടികളടക്കം കാത്തിരിക്കേണ്ടി വന്നത്. ഈ ചടങ്ങുകളെല്ലാം വൻ പ്രചാരണത്തോടെ നടന്നപ്പോൾ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നടത്തിയ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ആരും അറിഞ്ഞതുപോലുമില്ല. നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നടത്തിയ പന്തൽ കാൽനാട്ടൽ കർമവും ശുഷ്കമായ ചടങ്ങായി. ഭരണം എൽ.ഡി.എഫിനാണെങ്കിലും കലോത്സവ സമിതികളുടെ വീതംവെപ്പിൽ പ്രധാന കമ്മറ്റികളെല്ലാം പ്രതിപക്ഷ അനുകൂല സംഘടനകൾക്കാണ്. വിദ്യഭ്യാസം സംസ്ഥാന സർക്കാരിൻറെ പരിധിയിൽ വരുന്നതാണെങ്കിലും പ്രധാന ചടങ്ങുകളെല്ലാം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നത് നോക്കി നിന്ന് കാണാനാണ് ഇടത് അനുകൂല സംഘടനകളുടെ വിധി. ചടങ്ങുകളിൽ വേദി കൈയടക്കുന്നതും കോൺഗ്രസ് നേതാക്കൾ തന്നെ. കലോത്സവം തുടങ്ങിയാലും എം.പി തന്നെ ഗുരുവായൂരിൽ നിറഞ്ഞു നിൽക്കുമെന്നാണ് സൂചന....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930