Select Page

Day: January 2, 2020

വായനയുടെ മാരിവില്ല് : മഴവില്‍ പുസ്തക സഞ്ചാരം നാളെ പ്രയാണമാരംഭിക്കും

ചാവക്കാട് : വായനയുടെ പുതിയ മാനങ്ങള്‍ തുറന്നു വെച്ചുള്ള മഴവില്‍ ക്ലബിന്റെ പുസ്തക സഞ്ചാരം നാളെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും പ്രയാണമാരംഭിക്കും. വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന്റെ പ്രസിദ്ദീകരണ വിഭാഗമായ ഐ പി ബി ബുക്‌സാണ് പുസ്തക സഞ്ചാരം നടത്തുന്നത്. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃശൂര്‍ ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ 9 മണിക്ക് ഉദ്ഘാടനങ്ങള്‍ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലൂടെ 45 ദിവസത്തെ പ്രയാണത്തിനു ശേഷം ഫെബ്രുവരി 29 ന് തിരുവനന്തപുരം വിഴിഞ്ഞത്തും വയനാട്ടിലെ കല്‍പറ്റയിലും ഇരു സഞ്ചാരങ്ങളും സമാപിക്കുന്നതാണ്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരെ പ്രധാനമായും ലക്ഷ്യമാക്കിയാണ് സഞ്ചാരം സംഘടിപ്പിക്കുന്നത്.വായന മരിക്കുന്നു എന്ന മുറവിളിക്കു മുമ്പില്‍ പുതിയ കാല്‍വെപ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ക്ലബ് ഏറ്റെടുത്തിരിക്കുന്നത്. പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി 2 ലക്ഷം വിദ്യാര്‍ഥികളിലേക്ക് വായനയുടെ മഹത്വത്തെ...

Read More

കേരളോത്സവം – ക്രെസന്റ് ചീനിച്ചുവടിന് ഓവറോൾ കിരീടം

ചാവക്കാട് : മുനിസിപ്പൽ കേരളോത്സവം 2019 ൽ ക്രെസന്റ് ചീനിച്ചുവട് ഓവറോൾ ചാമ്പ്യൻമാരായി. 137 പോയിന്റ് നേടിയാണ് ക്രെസന്റ് ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് ക്രസന്റ് നേട്ടം കൊയ്യുന്നത്. നന്മ 14-ാം വാർഡ് 121 പോയിന്റോടെ രണ്ടാം സ്ഥാനം...

Read More

ടി എൻ പ്രതാപൻ നയിക്കുന്ന ലോങ്ങ്‌ മാർച്ച് ആരംഭിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ ടി എൻ പ്രതാപൻ എം പി നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് ഗുരുവായൂരിൽ നിന്നും തുടക്കമായി. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടക്കുന്ന മാർച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ശൂരനാട് രാജശേഖരൻ, രമ്യ ഹരിദാസ്‌ എം പി, പി എ മാധവൻ, ഒ അബ്ദുറഹ്മാൻ കുട്ടി, പത്മജാ വേണുഗോപാൽ, അനിൽ കുമാർ, എം പി വിൻസെന്റ്, തേറമ്പിൽ രാമകൃഷ്ണൻ, സി എച്ച് റഷീദ്, അനിൽ അക്കര എം എൽ എ എന്നിവർ സംസാരിച്ചു. മാർച്ച് തുടങ്ങുമ്പോഴേ ആയിരങ്ങൾ അണിചേർന്നു. വൈകീട്ട് അഞ്ചു മണിക്ക് തൃപ്രയാറിൽ എത്തുമ്പോൾ പതിനായിരങ്ങൾ റാലിയിൽ അണിനിരക്കും. പൗരത്വ ബില്ലിനെതിരെ ഒരു എം പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ റാലിയാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
« Dec    
 1234
567891011
12131415161718
19202122232425
262728293031