Select Page

Month: January 2020

പുന്നയൂർ ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

കേരളത്തിലെ മികച്ച നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തു. പുന്നയൂർ: മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഗുണമേന്മയുള്ള സേവനം ഉറപ്പാക്കിയതിനാണ് പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചത്. കേന്ദ്ര സർക്കാരിന് കീഴിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ വകുപ്പ് നടത്തിയ പരിശോധനയിൽ എൺപത്തിനാല്‌ ശതമാനം മാർക്ക് നേടിയാണ് നാഷ്ണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജില്ല സംസ്ഥാന തല പരിശോധനക്ക് ശേഷമാണ് സംസ്ഥാനത്തെ മികച്ച നാല് ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ ആരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തത്‌. ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതു ജനാരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ഓഫീസ് നിർവ്വഹണം, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ സേവനം തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് അംഗീകാരത്തിന് പരിഗണിച്ചതെന്ന്...

Read More

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ ‘സ്കൂൾ വാഹനം’ ഫ്ലാഗ് ഓഫ് ചെയ്തു

വെളിയങ്കോട് : ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് പുതുതായി ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുഹറ കടയിൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ഫൗസിയ അധ്യക്ഷയായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചെലവിട്ടാണ് സ്കൂൾ വാഹനം വാങ്ങിയത്. വെളിയങ്കോട് പഞ്ചായത്തംഗങ്ങളായ കെ.കെ. ബീരാൻകുട്ടി, മണി തമ്പാത്ത്, സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ, സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, വൈസ് ചെയർമാൻ എം.പി. അബ്ദുല്ലഹാജി, അധ്യാപകരായ കെ.ബി. സുനിത ടീച്ചർ, സവിതാമണി ടീച്ചർ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ദഫ് അകമ്പടിയോടെ ഘോഷയാത്രയും...

Read More

ബൈക്കിന് പിറകിൽ കാറിടിച്ചു യുവതിക്ക് പരിക്ക് – കാർ നിർത്താതെ പോയി

ചാവക്കാട് : ബൈക്കിന് പിറകിൽ കാറിടിച്ചു ബൈക്കിനു പുറകിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ഇന്ന് രാത്രി ഏഴരയോടെ ദേശീയ പാതയിൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് അപകടം. പരിക്കേറ്റ മണത്തല സ്വദേശിനി തറയിൽ റൈഫാൻ ഭാര്യ ഫാത്തിമ (35)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് റൈഫാനും കൂടെ യാത്ര ചെയ്തിരുന്ന രണ്ടു കുട്ടികളും പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി...

Read More

ബിജെപിയുടെ ജനജാഗ്രത സദസ്സ് ബഹിഷ്കരിച്ച് ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി ആക്റ്റിനെ അനുകൂലിച്ചു ബി ജെ പി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ബഹിഷ്കരിച്ച്‌ ചാവക്കാട് നഗരം. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ചാവക്കാട് വസന്തം കോർണറിൽ ബി ജെ പിയുടെ ജനജാഗ്രതാ സദസ്സ്. എന്നാൽ അഞ്ചുമണിയായതോടെ ചാവക്കാട് നഗരം കാലിയായി. നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അഞ്ചുമണിയോടെ അടച്ചു പൂട്ടി. ഇതോടെ ചാവക്കാട് വിജനമായി. എന്നാൽ നഗരമധ്യത്തിലും ബൈപാസ് റോഡിലുമുള്ള രണ്ടു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നാലു കടകൾ തുറന്നു പ്രവർത്തിച്ചു. ഈ സ്ഥാപനങ്ങളുടെ പേരുകൾ സോഷ്യൽമീഡിയയിൽ...

Read More

മണത്തല നേർച്ച – പുതുക്കി പണിത താബൂത്ത് ജാറത്തിൽ സ്ഥാപിച്ചു

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ  വീരോചിതമായ ബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തില്‍ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു. ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, എന്നിവടങ്ങളില്‍ നിന്നും വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിച്ചു. പള്ളിയങ്കണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളില്‍ കൊടിയേറ്റി. തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. പിന്നീട് അന്നദാനവും നടന്നു. ഉച്ചതിരിഞ്ഞ് വിവിധ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031