ചാവക്കാട് : പൗരത്വ ഭേദഗതി ആക്റ്റിനെ അനുകൂലിച്ചു ബി ജെ പി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ബഹിഷ്കരിച്ച്‌ ചാവക്കാട് നഗരം. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ചാവക്കാട് വസന്തം കോർണറിൽ ബി ജെ പിയുടെ ജനജാഗ്രതാ സദസ്സ്. എന്നാൽ അഞ്ചുമണിയായതോടെ ചാവക്കാട് നഗരം കാലിയായി. നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അഞ്ചുമണിയോടെ അടച്ചു പൂട്ടി. ഇതോടെ ചാവക്കാട് വിജനമായി.
എന്നാൽ നഗരമധ്യത്തിലും ബൈപാസ് റോഡിലുമുള്ള രണ്ടു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നാലു കടകൾ തുറന്നു പ്രവർത്തിച്ചു. ഈ സ്ഥാപനങ്ങളുടെ പേരുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.