ചാവക്കാട് : ബൈക്കിന് പിറകിൽ കാറിടിച്ചു ബൈക്കിനു പുറകിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ഇന്ന് രാത്രി ഏഴരയോടെ ദേശീയ പാതയിൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് അപകടം. പരിക്കേറ്റ മണത്തല സ്വദേശിനി തറയിൽ റൈഫാൻ ഭാര്യ ഫാത്തിമ (35)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് റൈഫാനും കൂടെ യാത്ര ചെയ്തിരുന്ന രണ്ടു കുട്ടികളും പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു.