ചാവക്കാട്:എം ആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. മണത്തല പനന്തറയിൽ ഷാമിലയുടെ മകൾ അഞ്ചാം ക്ലാസുകാരിയായ യുസറക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടിയുടെ ഇടതു കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്താണ് കടിയേറ്റിട്ടുള്ളത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ അധ്യാപകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രഥമശുശ്രൂഷകൾ ക്കുശേഷം കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചാവക്കാട്: എം ആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയെ പാമ്പുകടിച്ചെന്നു സംശയം. നിമിഷങ്ങക്കകം വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചു. മണത്തല പനന്തറയിൽ ഷാമിലയുടെ മകൾ അഞ്ചാം ക്ലാസുകാരിയായ യുസറക്കാണ് പാമ്പുകടിയേറ്റതെന്ന് തോനുന്ന മുറിവ് കാലിൽ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടിയുടെ ഇടതു കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്താണ് കടിയേറ്റ പാടുള്ളത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ അധ്യാപകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രഥമശുശ്രൂഷകൾ ക്കുശേഷം കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർത്ഥി പാമ്പിനെ കാണുകയോ പാമ്പ്‌ കടിച്ചതായി പറയുകയോ ചെയ്തിട്ടില്ല. മലങ്കര ആശുപത്രിയിൽ നിരീക്ഷണത്തിനായി വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള വിദ്യാർത്ഥിക്ക് വിഷമെറ്റിട്ടില്ലെന്ന് ആശുപത്രിഅധികൃതർ പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്‌തേക്കും