ചാവക്കാട് : തിരുവത്രയിൽ വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം പ്രതി പിടിയിൽ. തെരുവത്ത് വീട്ടിൽ കലാമിനെയാണ് പോലീസ് പിടികൂടിയത്
തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനെയാണ് പ്രതി വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയായിരുന്നു സംഭവം. തലക്ക് വെട്ടേറ്റ കുഞ്ഞുമുഹമ്മദ് തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂട്ട് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തി. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു പിന്നിൽ