Select Page

Day: January 27, 2020

ദീപാലംകൃതമായി മണത്തല പള്ളി – പോലീസിന്റെ കർശന നിയന്ത്രണത്തിൽ നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : പോലീസിന്റെ കർശന നിയന്ത്രണത്തിൽ മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. മണത്തല പള്ളി ദീപാലംകൃതമായി. പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും. രണ്ടു ദിവസങ്ങളിലായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പ്രധാന കാഴ്ചകൾ ഉണ്ടാകും. നാളെ ഒൻപതും ബുധനാഴ്ച പതിനഞ്ചും കാഴ്ചകളാണ് ഉണ്ടാവുക. മകരം 15 ബുധനാഴ്ചയാണ് നേർച്ചയുടെ പ്രധാന ദിവസം. താബൂത് കാഴ്ച, കൊടിയേറ്റ കാഴ്ച, നാട്ടുകാഴ്ച എന്നിവയാണ് ആചാര കാഴ്ചകൾ. സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ 232 മത് ആണ്ട് സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ...

Read More

സ്‌കൂട്ടർ യാത്രികനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് വാഹനം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : സ്‌കൂട്ടർ യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്‌കൂട്ടർ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ ഫവാദ് (33), തിരുവത്ര മത്രംകോട്ട് വിബിൻ (34) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച 8.45 ന് ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയൂർ കിക്കിരിമുട്ടത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം പാവറട്ടി മരതിയൂർ സ്വദേശി ബാലകൃഷ്ണൻ മകൻ ജിത് ബാൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ വട്ടം വെച്ച് മുഖത്ത് പെപ്പർ സ്പ്രേ ചെയ്തു അടിച്ചിട്ടതിനു ശേഷം സ്‌കൂട്ടർ തട്ടിയെടുക്കുകയായിരുന്നു. ചാവക്കാട് എസ് ഐ യു കെ ഷാജഹാൻ, എ എസ് ഐ ബാബു, പോലീസുകാരായ വിജയൻ, ജിജി, ശരത്, ഷിനു, ആശിഷ്, താജുദ്ധീൻ, എന്നിവർ ചേർന്നാണ് പ്രതികളെ...

Read More

കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ സുഭദ്ര വിടപറഞ്ഞു

  കടപ്പുറം : കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ യാത്രയായി. ആധുനിക ചികിത്സാരീതികൾ വേണ്ടത്ര പുരോഗമിക്കാത്ത കാലത്ത് ഈ ഗ്രാമത്തിലെ ആയിരങ്ങൾക്ക് രോഗ ശാന്തി നൽകിയിരുന്ന സുഭദ്ര(98) വൈദ്യർ നമ്മോട് വിടപറഞ്ഞു. പരേതനായ ആറു കെട്ടി ഗോപാൽ ദാസിന്റെ ഭാര്യയാണ് സുഭദ്ര. മുൻ തലമുറയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ വിശ്വാസവും സ്നേഹവും ഉണ്ടായിരിന്ന എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന വ്യക്തിത്വവുമായിരിന്നു അവരുടേത്. കടപ്പുറത്തെ മത്സ്യ തൊഴിലാളികളുടേയും, പാവപ്പെട്ടവരുടേയും ചികിത്സാ രംഗത്തെ അത്താണിയായിരുന്നു. മുൻ കാലത്ത് കടപ്പുറം ഗവ. സ്ക്കൂളിൽ പഠിച്ചിരുന്ന കുട്ടികളോട് അവരുടെ വീട്ടുകാർ പറയും രാവിലെ സ്കൂളിനടുത്തുള്ള വൈദ്യരുടെ വീട്ടിൽ കഷായത്തിനു ഓർഡർ നൽകാൻ. വൈകീട്ട് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോഴേക്കും വൈദ്യരും സഹായിയായിരുന്ന ഏക മകൾ സതിയും കൂടെ മരുന്നുകളും കഷായ കൂട്ടും ശരിയാക്കി വെച്ചിട്ടുണ്ടാവും. ദൈവം വൈദ്യരുടെ ആത്മാവിന്ന് നിത്യ ശാന്തി നൽകട്ടെ. മക്കൾ: ഷൺമുഖൻ വൈദ്യർ, അയ്യപ്പദാസ്, സതി. മരുമക്കൾ : രാഘവൻ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031