പുന്നയൂർ ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

കേരളത്തിലെ മികച്ച നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തു. പുന്നയൂർ: മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഗുണമേന്മയുള്ള സേവനം ഉറപ്പാക്കിയതിനാണ് പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചത്. കേന്ദ്ര സർക്കാരിന് കീഴിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ വകുപ്പ് നടത്തിയ പരിശോധനയിൽ എൺപത്തിനാല്‌ ശതമാനം മാർക്ക് നേടിയാണ് നാഷ്ണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജില്ല സംസ്ഥാന തല പരിശോധനക്ക് ശേഷമാണ് സംസ്ഥാനത്തെ മികച്ച നാല് ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ ആരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തത്‌. ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതു ജനാരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ഓഫീസ് നിർവ്വഹണം, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ സേവനം തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് അംഗീകാരത്തിന് പരിഗണിച്ചതെന്ന്...

Read More