Select Page

Day: February 9, 2020

മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

ചാവക്കാട് :മാനവികതയ്ക്കാണ് ഇന്ന് സമൂഹം ഏറെ പ്രാധാന്യം കൊടുക്കേണ്ടതെന്നും പരീക്ഷയ്ക്ക് എ പ്ലസ് നേടുന്നതിനുപരി ജീവിതത്തിൽ എ പ്ലസ് നേടി മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു. പി. സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പ്രദായിക പഠന രീതിയ്ക്ക് മാറ്റം വരുത്തി നാല് ചുവരുകൾക്കുള്ളിൽ നിന്ന് പഠനം പുറത്തേക്ക് വരണം. അതിനായി കുട്ടികളുടെ മനസ്സിനെ ഉയരങ്ങളിൽ എത്തിക്കാൻ ഓരോ വിദ്യാലയത്തിലും ക്ലാസ്‌റൂം ലൈബ്രറികൾ വേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അക്കാദമിക്ക് മികവ് ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സർഗ്ഗശേഷി ചക്രവാളം വരെ ഉയർത്തുക എന്നത് കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. കൊളോണിയൽ, കോർപറേറ്റ്, ഫ്യുഡൽ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരുന്നതിന്റെ ഭാഗമായി ഇന്ന് ആധുനിക, ജനകീയ, മാനവിക വിഷയങ്ങൾക്കാണ് വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. കെ. വി അബ്ദുൽഖാദർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്...

Read More

കെ വി അബ്ദുൽഖാദറിന്റെ പ്രവാസം ഓർമ്മ എഴുത്ത് പ്രകാശനം ചെയ്തു

ഗുരുവായൂർ : പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറിയും ഗുരുവായൂർ എം എൽ എ യുമായ കെ വി അബ്ദുൽ ഖാദർ രചിച്ച ‘ പ്രവാസം ഓർമ്മ എഴുത്ത് ‘ പ്രകാശനം ചെയ്തു. ഗുരുവായൂർ രുഗ്മിണി റീജൻസിൽ നടന്ന ചടങ്ങിൽ സിനി സംവിധായകൻ കമൽ പുസ്തകത്തിന്റെ ആദ്യ പ്രതി നടൻ ഇർഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ ആക്ടിങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി, കവി രാധാകൃഷ്ണൻ കാക്കശ്ശേരി, ആക്റ്റിവിസ്റ്റ് സി കെ വേണു, നാടകകൃത്ത് സതീഷ് കെ, സജീവൻ മാണിക്കോത്ത് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. ഗ്രാന്മ ബുക്സ് ആണ് പ്രസാധകർ. 170 രൂപക്ക് വിപണിയിൽ പുസ്തകം ലഭ്യമാണ്....

Read More

വടക്കേകാട് പോലീസ് സ്റ്റേഷൻ വളപ്പിൽ തീ പിടുത്തം – രണ്ട് ബൈക്കുകൾ കത്തി നശിച്ചു

വടക്കേകാട് : വടക്കേകാട് പോലീസ് സ്റ്റേഷൻ വളപ്പിൽ അഗ്നിബാധ രണ്ടു ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. നിരവധി ബൈക്കുകളിൽ ഭാഗികമായി തീ പടർന്നു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം. വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണതാവാം അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു. സ്റ്റേഷനിലെ പോലീസുകാരന്റെ ബുള്ളറ്റും കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറുമാണ് പൂർണ്ണമായും കത്തിനശിച്ചത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ പോലീസുകാരനും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കെ എസ് ഇ ബി ജീവനക്കാരും...

Read More

വടക്കേകാട് മൊബൈൽ ഫോൺ മോഷണം പാവറട്ടി സ്വദേശി അറസ്റ്റിൽ

വടക്കേകാട് : വടക്കേകാട് മണികണ്ഠശ്വരത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും ലക്ഷം വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശിയെ വടക്കേകാട് പോലീസ് പിടികൂടി. പുതുമനശ്ശേരി തെരുവത്ത് ഫംസീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചാം തിയതി മരുന്ന് വാങ്ങിക്കാനെന്ന വ്യാജേന മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ കൗണ്ടറിനു മുകളിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ഫോണിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് ഇയാളെ പോലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ ചാവക്കാട് നിന്നും ബൈക്ക് മോഷ്ടിച്ചതായും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829