വടക്കേകാട് : വടക്കേകാട് മണികണ്ഠശ്വരത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും ലക്ഷം വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശിയെ വടക്കേകാട് പോലീസ് പിടികൂടി. പുതുമനശ്ശേരി തെരുവത്ത് ഫംസീറിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചാം തിയതി മരുന്ന് വാങ്ങിക്കാനെന്ന വ്യാജേന മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ കൗണ്ടറിനു മുകളിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
ഫോണിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് ഇയാളെ പോലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ ചാവക്കാട് നിന്നും ബൈക്ക് മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്.