ഗുരുവായൂർ : ഒല്ലൂരിലെ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഒല്ലൂര്‍ പ്രസ്ക്ലബിന്റെ ടി.വി. അച്ചുത വാരിയര്‍ അവാര്‍ഡ് മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകനും കുന്നംകുളം സി.സി.ടിവി ലേഖകന്‍ മനീഷ് വി. ഡേവിഡിനും ലഭിച്ചു. 5,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈമാസം 16ന് ഒല്ലൂര്‍ പനംകുറ്റിച്ചിറ യു.പി സ്‌കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ മന്ത്രി പ്രഫ. സി.രവിന്ദ്രനാഥ് അവാർഡ് സമ്മാനിക്കും.
ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥി കത്തെഴുതി തന്റെ മുത്തശ്ശനെ കണ്ടെത്തിയ വാർത്തക്കാണ് ലിജിത് തരകനെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.
സിസിടിവിയിൽ ചെയ്ത സ്റ്റോറിക്കാണ് . മനീഷ് ഡേവിഡിന് പുരസ്കാരം.