ചാവക്കാട് : മന്ദലാംകുന്ന് എസ് ഡി പി ഐ – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബി ജെ പി പ്രവർത്തകരായ ശരത്, സുബിൻ, എസ് ഡി പി ഐ പ്രവർത്തകരായ തസ്ലീം, ശിബ്‌ലി എന്നിവർക്കാണ് പരിക്കേറ്റത്.
മന്നലാംകുന്ന് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇരു വിഭാഗവും ആശുപത്രിയിലും സംഘര്ഷമുണ്ടാക്കി. ചാവക്കാട് പോലീസ് സ്ഥലത്തെത്തി.
ഹോട്ടലിൽ ബിരിയാണി വാങ്ങുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.