Header

ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ.

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തിരുവത്രയിൽ വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. തിരുവത്ര വാലിപറമ്പിൽ സുബ്രഹ്മണ്യൻ മകൻ സുമേഷ് (32)നെയാണ് അറസ്റ്റു ചെയ്തത്.
കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറു കാഞ്ഞിരപ്പറമ്പിൽ ജയപ്രകാശന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമർ, ആക്ടിവ എന്നീ ബൈക്കുകളാണ് ഇന്ന് പുലർച്ചെ അഗ്നിക്കിരയാക്കിയത്. പുലർച്ചേ ഒരു മണിക്കായിരുന്നു സംഭവം.
ചാവക്കാട് എസ് ഐ യു കെ ഷാജഹാൻ, ടി എം കശ്യപൻ, സീനിയർ സി പി ഒ അബ്ദുസലാം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
അഗ്നിക്കിരയായ ബൈക്ക് ഉടമസ്ഥനും ബി ജെ പി പ്രവർത്തകനാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.