Select Page

Day: February 13, 2020

ബൈക്കിനെ പിൻതുടർന്ന് വീട്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

കുന്നംകുളം: കൈ കാട്ടിയിട്ടും നിറുത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് വീട്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭയന്ന് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. അകതിയൂർ വെള്ളാനത്ത് വീട്ടിൽ കുട്ടന്റെ മകൻ സന്തീഷ് (34) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൃശൂർ ശോഭ സിറ്റിയിലെ ബസ് ഡ്രൈവറായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് വടക്കാഞ്ചേരി വെഹിക്കിൾ ഇൻസ്പെക്ടർ യുവാവ് സഞ്ചരിച്ച ബൈക്കിന് കൈകാണിച്ചത്. നിറുത്താതെ വീട്ടിലെത്തിയ യുവാവ് പിന്നീട് മുറിക്കുള്ളിൽ കയറി വാതിലടിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. അശ്വനിയാണ്...

Read More

പോലീസിന്റെ ആയുധക്കടത്ത് – എസ് ഡി പി ഐ പ്രതിഷേധപ്രകടനം നടത്തി

  ചാവക്കാട് : രാജ്യസുരക്ഷയെ അപകടത്തിലാക്കും വിധം പോലീസിന്റെ ഉന്നത തലപ്പത്ത് നടന്നിട്ടുള്ള ആയുധക്കടത്തിലും അഴിമതിയിലും പ്രതിഷേധിച്ചും കുറ്റവാളികളെ ഉടൻ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌ .ഡി .പി .ഐ ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന്ന് മണ്ഡലം സെക്രട്ടറി കെ എച് ഷാജഹാൻ, എ എം ജബ്ബാർ, ഷാഫി എ എം എന്നിവർ നേതൃത്വം നൽകി....

Read More

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് തെക്കു ഭാഗത്തെ തിടപ്പള്ളിയോട് ചേർന്നു നിർമിച്ച മച്ചിനാണ്‌ തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞു തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. വൈദ്യുതി ഷോർട് സർക്ക്യൂട്ടാണ്‌ തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലും തീ പിടുത്തം ഉണ്ടായി. വീടിന്റെ മുകളിലെ നിലയിൽ പൂജാ മുറിയോട് ചേർന്ന് വിളക്ക് വെക്കുന്ന ഷെൽഫിനാണ് തീ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan   Mar »
 1
2345678
9101112131415
16171819202122
23242526272829