കുന്നംകുളം: കൈ കാട്ടിയിട്ടും നിറുത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് വീട്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭയന്ന് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. അകതിയൂർ വെള്ളാനത്ത് വീട്ടിൽ കുട്ടന്റെ മകൻ സന്തീഷ് (34) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൃശൂർ ശോഭ സിറ്റിയിലെ ബസ് ഡ്രൈവറായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് വടക്കാഞ്ചേരി വെഹിക്കിൾ ഇൻസ്പെക്ടർ യുവാവ് സഞ്ചരിച്ച ബൈക്കിന് കൈകാണിച്ചത്. നിറുത്താതെ വീട്ടിലെത്തിയ യുവാവ് പിന്നീട് മുറിക്കുള്ളിൽ കയറി വാതിലടിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. അശ്വനിയാണ് ഭാര്യ.