ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 29ന് ചാവക്കാട് നടക്കുന്ന ദേശ രക്ഷാ സംഗമം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സംഗമം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികവും മർകസ് സമ്മേളന പ്രചരണവും ഇതിനോടനുബന്ധിച്ച് നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ, സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങി മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ചാവക്കാട് ഐ.ഡി സി യിൽ നടന്ന നേതൃത്വ സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.വി മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.വി.എം ബഷീർ മൗലവി വിഷയവതരണം നടത്തി. ഇ.പി ഇസ്മാഈൽ ഹാജി, ഹൈദ്രോസ് കോയ തങ്ങൾ, വി സിദ്ദീഖ് ഹാജി എടക്കഴിയൂർ, സിയാദ് ചൂൽപ്രം, ദാവൂദ് ഷാ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് ഹാജി ബ്ലാങ്ങാട് (ചെയർമാൻ), ആർ.വി.എം ബഷീർ മൗലവി ചാവക്കാട് (കൺവീനർ), ഹുസൈൻ ഹാജി പെരിങ്ങാട് (ട്രഷറർ), മുഈനുദ്ദീൻ ഹാജി (ഫൈനാൻസ് ചെയർമാൻ), സിയാദ് ചൂൽപ്രം (കൺവീനർ), വി സിദ്ദീഖ്ഹാജി തിരുവത്ര (പ്രചരണം) ചെയർമാൻ, പി.കെ സിറാജുദീൻ മുസ്ലിയാർ (കൺവീനർ) എന്നിവരുൾപ്പടെ 313 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. അബ്ദുലെത്തീഫ് ഹാജി സ്വാഗതവും ഹുസൈൻ ഹാജി നന്ദിയും പറഞ്ഞു.