Select Page

Day: February 15, 2020

ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഗ്യാസ് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. അകലാട് മൊയ്‌തീൻ പളളി സെന്ററിൽ നിന്നും തുടങ്ങിയ പ്രകടനം മന്നലാംകുന്ന് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.കെ അബൂബക്കർ, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, ടി.കെ ഷാഫി, കബീർ ഫൈസി, എ. കെ ഫാസിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ സി മുഹമ്മദലി നന്ദിയും പറഞ്ഞു. കെ.കെ ഇസ്മായിൽ, നിസാർ മൂത്തേടത്ത്, ഫൈസൽ കുന്നമ്പത്ത്, എം. സലീം, എം.കെ സി ബാദുഷ, വി.എം റഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം...

Read More

നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാനുള്ള സംഘപരിവാർ ശ്രമത്തെ തോല്പിക്കാൻ ഒന്നിക്കണം – ടി എൽ സന്തോഷ്‌

ചാവക്കാട് : രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിൽ പോലും ഇടപെടൽ നടത്തി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാൻ മോഡിയും, അമിത്ഷയും ആർ എസ് എസും നടത്തുന്ന നീക്കങ്ങളെ എതിർത്തു തോൽപ്പിക്കാൻ എല്ലാ മനുഷ്യരും ഐക്യപ്പെടേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ആർ എം പി നേതാവ് ടി.എൽ സന്തോഷ് അഭിപ്രായപ്പെട്ടു. കേരള ജനകീയ കൂട്ടം സംഘടിപ്പിച്ച കേരള ലോംഗ് മാർച്ചിന് ചാവക്കാട് നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് ലോഞ്ച് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത് ബഷീർ ജാഫ്ന അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ:ജിജ ജയിംസ് മാത്യു, നൗഷാദ് തെക്കുംപുറം, ലക്ഷദീപ് കോൺഗ്രസ് അഷ്റഫ് രാങ്ങാട്ടൂർ, മാലിക്ക് അലി തൊട്ടാപ്പ്, അബൂബക്കർ ചേറ്റുവ, സഫർ തളിക്കുളം, ഖാലിദ് വാടാനപ്പിള്ളി എന്നിവർ...

Read More

മൗലാന മുസ്തഫ രിഫാഇ വ്യാഴാഴ്ച മന്നലാംകുന്നിൽ

മന്ദലാംകുന്ന്: ഫെബ്രുവരി ഇരുപത് വ്യാഴായ്ച്ച നാല് മണിക്ക് ശേഷം മന്ദലാംകുന്ന് ബദര്‍പ്പള്ളി സ്റ്റേപ്പിനടുത്തുള്ള കുഞ്ഞിപ്പള്ളിയില്‍ സയ്യിദ് മുസ്തഫ രിഫാഇയുടെ ആത്മീയ മജ്‌ലിസ്. ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വപണ്ഡിതന്‍ മൗലാന സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയുടെ ശിഷ്യനായ മൗലാന സയ്യിദ് മുസ്തഫ രിഫാഇ പേഴ്‌സണല്‍ലോ ബോര്‍ഡ് മെമ്പറും കൂടിയാണ്. സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്ന സൂഫിസത്തെ പ്രതിനിധീകരിക്കുന്ന വരാണ് ഇദ്ദേഹം. കൊല്ലം, ഓച്ചിറ ഹസനി അക്കാദമി മലയാളത്തില്‍ പ്രസിദ്ധീകരിച്ച, അബുല്‍ഹസന്‍ അലി നദ്‌വി(റഹ്)യുടെ പ്രധാന പിന്‍ഗാമിയും പ്രബോധക നുമായ മൗലാന സയ്യിദ് ബിലാല്‍ ഹസനി നദ്‌വിയുടെ തഫ്‌സീറുല്‍ ഹസനി പരിചയപ്പെടുത്തലും ഈ മജ്‌ലിസില്‍ നടക്കും. സാധാരണക്കാരന് എളുപ്പത്തില്‍ വിഷയം ഗ്രഹിക്കാവുന്ന ഈ ഖുര്‍ആന്‍ ആശയ വിവരണ ഗ്രന്ഥത്തെ പരിചയപ്പെടുത്തി ഹസനി അക്കാദമിയുടെ സാരഥി അബ്ദുശുക്കൂര്‍ അല്‍ഖാസിമി സംസാരിക്കും. പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ്, ബദര്‍പ്പള്ളി ഇമാം ബാദുഷ ബാഖവി എന്നിവരും ഈ പരിപാടിയില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829