മന്ദലാംകുന്ന്: ഫെബ്രുവരി ഇരുപത് വ്യാഴായ്ച്ച നാല് മണിക്ക് ശേഷം മന്ദലാംകുന്ന് ബദര്‍പ്പള്ളി സ്റ്റേപ്പിനടുത്തുള്ള കുഞ്ഞിപ്പള്ളിയില്‍ സയ്യിദ് മുസ്തഫ രിഫാഇയുടെ ആത്മീയ മജ്‌ലിസ്. ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വപണ്ഡിതന്‍ മൗലാന സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയുടെ ശിഷ്യനായ മൗലാന സയ്യിദ് മുസ്തഫ രിഫാഇ പേഴ്‌സണല്‍ലോ ബോര്‍ഡ് മെമ്പറും കൂടിയാണ്. സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്ന സൂഫിസത്തെ പ്രതിനിധീകരിക്കുന്ന വരാണ് ഇദ്ദേഹം. കൊല്ലം, ഓച്ചിറ ഹസനി അക്കാദമി മലയാളത്തില്‍ പ്രസിദ്ധീകരിച്ച, അബുല്‍ഹസന്‍ അലി നദ്‌വി(റഹ്)യുടെ പ്രധാന പിന്‍ഗാമിയും പ്രബോധക നുമായ മൗലാന സയ്യിദ് ബിലാല്‍ ഹസനി നദ്‌വിയുടെ തഫ്‌സീറുല്‍ ഹസനി പരിചയപ്പെടുത്തലും ഈ മജ്‌ലിസില്‍ നടക്കും. സാധാരണക്കാരന് എളുപ്പത്തില്‍ വിഷയം ഗ്രഹിക്കാവുന്ന ഈ ഖുര്‍ആന്‍ ആശയ വിവരണ ഗ്രന്ഥത്തെ പരിചയപ്പെടുത്തി ഹസനി അക്കാദമിയുടെ സാരഥി അബ്ദുശുക്കൂര്‍ അല്‍ഖാസിമി സംസാരിക്കും. പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ്, ബദര്‍പ്പള്ളി ഇമാം ബാദുഷ ബാഖവി എന്നിവരും ഈ പരിപാടിയില്‍ സംബന്ധിക്കും